SWISS-TOWER 24/07/2023

നവാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ

 


ന്യൂയോര്‍ക്ക്: (www.kvartha.com 27.09.2014)പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയ്‌ക്കെതിരെ യു എന്നില്‍ നടത്തിയ വിമര്‍ശനങ്ങളെ തള്ളിക്കൊണ്ട് ഇന്ത്യയുടെ പ്രസ്താവന. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ നയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ വിധി തീരുമാനിച്ചവരാണ് കശ്മീര്‍ ജനതയെന്ന് ഇന്ത്യ പറഞ്ഞു.

ഇന്ത്യയിലേയും പാകിസ്ഥാനിലേയും വിദേശകാര്യമന്ത്രിമാര്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷെരീഫ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയത്. ചര്‍ച്ച നടത്തുന്നതിനു മുമ്പ് പാകിസ്ഥാന്‍ കശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി സംസാരിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.

കശ്മീര്‍ പ്രശ്‌നം കൂടിയാലോചനകളിലൂടെ പരിഹരിക്കാന്‍ പാകിസ്ഥാന്‍ ഒരുക്കമാണെന്നും  കശ്മീര്‍ പ്രശ്‌നത്തിന് മേല്‍ മൂടുപടമണിയിക്കാമെന്നുള്ള വിചാരമാണ്  ഇന്ത്യയ്‌ക്കെന്നും ഷെരീഫ് പറഞ്ഞിരുന്നു. ജമ്മുകശ്മീരിലെ സ്വയം നിര്‍ണായകാവകാശത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ട്. അത് പാകിസ്ഥാന്റെ  ചരിത്രപരമായ കടമയും പ്രതിബദ്ധതയുമാണ്. ആറു ദശാബ്ദം മുമ്പ് ഐക്യരാഷ്ട്ര സംഘടന കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പ്രമേയം പാസാക്കിയിട്ടും ഇന്ത്യ അതു ചെയ്തില്ലെന്നും ഷെരീഫ് വിമര്‍ശിച്ചു.

കശ്മീരില്‍  അക്രമം പതിവായതിനാല്‍ ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കയാണെന്നും സ്ത്രീകള്‍ കടുത്ത ദുരിതത്തിനും അവഹേളനത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഷെരീഫ് പറഞ്ഞിരുന്നു. കശ്മീരിലെ  പ്രശ്‌നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഷെരീഫ് പറഞ്ഞിരുന്നു. യു എന്‍ പൊതുസഭയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഷെരീഫ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയും  പൊതുസഭയില്‍ പ്രസംഗിക്കുന്നുണ്ട്. ഷെരീഫിന്റെ വാദങ്ങളെ മറികടക്കാന്‍ മോഡി ശ്രമിക്കുമെന്നാണ് സൂചന.

നവാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പീടികത്തൊഴിലാളി വിഷം അകത്ത് ചെന്ന് മരിച്ചു
Keywords:  India rejects 'untenable comments' by Sharif on JK, New York, Pakistan, Prime Minister, Narendra Modi, Conference, Criticism, Women, UN, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia