Follow KVARTHA on Google news Follow Us!
ad

ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി

ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. New Delhi, Supreme Court of India, Appeal, Case, National,
ഡെല്‍ഹി: (www.kvartha.com 26.09.2014)ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. സപ്തംബര്‍ 30 ന് ബാര്‍ വഷയത്തില്‍ വിധി വന്നില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി തുരാമെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതി വിധിയോടെ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്ക് തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കാനാവും. അതേസമയം ബാര്‍ വിഷയത്തില്‍ വിധി പ്രതികൂലമായാല്‍ അപ്പീലിന് സമയം അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി.
ബാറുകള്‍ പൂട്ടാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് വന്നാല്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഈ കാലയളവില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ബാറുടമകളുടെ ആവശ്യം. കേസില്‍, കഴിയുമെങ്കില്‍ സപ്തംബര്‍ 30നകം വിധി പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: High Court reserves verdict on bar hoteliers' plea,New Delhi, Supreme Court of India, Appeal, Case, National. 

Post a Comment