വിമാനം പറത്തി ബെല്ലിയുടെ 90-ാം പിറന്നാള്‍ ആഘോഷം

 


പാം കോസ്റ്റ് ഫ്‌ള: (www.kvartha.com 18.09.2014)പിറന്നാള്‍ ദിനത്തെ വ്യത്യസ്ത യാത്രകള്‍ കൊണ്ട് വരവേല്‍ക്കുന്ന ഫ്‌ളോറിഡയിലെ തൊണ്ണൂറുകാരി ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് വിമാനം പറത്തി. സെസ്‌നയുടെ നാല് പേര്‍ക്ക് ഇരിക്കാവുന്ന വിമാനം പറത്തിയാണ് ബില്ലി ജോണ്‍സ് എന്ന 90 കാരി തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ബില്ലിയോടൊപ്പം പരിശീലകന്‍ കര്‍ട്ട് ഷ്‌നൈഡറും ഉണ്ടായിരുന്നു.

വിമാനത്തില്‍ കയറി അല്‍പനേരം നിയന്ത്രണം പൈലറ്റ് ഏറ്ററെടുത്തെങ്കിലും   ഫല്‍ഗര്‍ കൗണ്ടി വിമാനത്താവളത്തില്‍ ഇറക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തന്നെ ബില്ലി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അഞ്ചടി  ഉയരമുള്ള ബില്ലി തലയിണ സീറ്റില്‍ വെച്ചിരുന്നാണ് പുറം കാഴ്ചകള്‍ കണ്ടത്. എന്നാല്‍ ബില്ലിയുടെ  ആദ്യത്തെ സാഹസിക പിറന്നാള്‍ ആഘോഷമല്ല ഇത്. എണ്‍പതാമത്തെ പിറന്നാളിന് സ്‌കൈ ഡൈവിംഗ് നടത്തി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ബില്ലി,എണ്‍പത്തിയഞ്ചാമത്തെ പിറന്നാളിന്  ഗ്ലൈഡര്‍ പറത്തിയാണ് ആഘോഷിച്ചത്.

വിമാനം പറത്തി ബെല്ലിയുടെ 90-ാം പിറന്നാള്‍ ആഘോഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Florida Woman Flies Plane on 90th Birthday, Billy Jones, Flagler County Airport, Pilot, Birthday Celebration, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia