ബോളിവുഡ് നടി ദീപിക പദുക്കോണും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 22.09.2014) ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ്. ദീപിക പദുക്കോണ്‍ തികഞ്ഞ കാപട്യക്കാരിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വൈബ്‌സൈറ്റ്. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്ത ദീപികയുടെ നഗ്‌നത കാണിക്കുന്ന ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് നടിയും ഇന്ത്യയിലെ പ്രമുഖ ദിനപത്രവും തമ്മിലുള്ള ആക്രമണം തുടങ്ങിയത്. ദീപിക മാറ് കാണിക്കുന്ന ചിത്രം ടൈംസ് പുറത്തിറക്കിയതാണ് ദീപികയെ പ്രകോപിപ്പിച്ചത്.

വെബ്‌സൈറ്റിലൂടെ ഇത്തരം ചിത്രം പോസ്റ്റ് ചെയ്ത് തന്നെ അപമാനിച്ചെന്നു പറഞ്ഞുകൊണ്ട്   ദീപിക ഇതിനെതിരെ രൂക്ഷമായി  പ്രതികരിച്ചു. താന്‍ സ്ത്രീയാണെന്നും അതുകൊണ്ട് തനിക്ക് സ്തനമുണ്ടെന്നും അതില്‍ നിങ്ങള്‍ക്കെന്താണ് കാര്യമെന്നും ചോദിച്ച്  ദീപിക ടൈംസ് ഓഫ് ഇന്ത്യയുടെ നേരെ തിരിയുകയുണ്ടായി. ദീപികക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെ  ടൈംസ് ഓഫ് ഇന്ത്യ പ്രതിരോധത്തിലാവുകയും  തങ്ങള്‍ കൊടുത്ത ചിത്രം താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലേ  എന്ന് ചോദിച്ച്  തടിയൂരാന്‍ നോക്കുയും ചെയ്തു.

എന്നാല്‍, അയയാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ദീപിക ടൈംസിനെതിരെ വീണ്ടും ആഞ്ഞടിച്ചു. മാധ്യമങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കി വില കുറഞ്ഞ തലക്കെട്ടുകള്‍ നല്‍കുന്നതിനു പകരം അവരോട് ആദരവ് കാണിക്കുകയാണ് വേണ്ടതെന്നും  ദീപിക ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. നടിയാവുമ്പോള്‍  അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കുവേണ്ടി ചിലപ്പോള്‍ അടി മുതല്‍ മുടി വരെ വസ്ത്രം ധരിക്കേണ്ടി വരുമെന്നും ചിലപ്പോള്‍ നഗ്‌നയാവേണ്ടിയും വരുമെന്നും ദീപിക പ്രതികരിച്ചു.

താന്‍ എങ്ങനെ നടക്കണമെന്ന് തീരുമാനിക്കേണ്ടത്  താന്‍ തന്നെയാണ്.  എന്റെ  തൊഴില്‍ 'റീല്‍' ആണെന്നും മറിച്ച്  'റിയല്‍' അല്ലെന്നും നടി പറയുന്നു. എന്നാല്‍, ടൈംസ് കഥാപാത്രത്തിനു വേണ്ടി താന്‍ ധരിച്ച വേഷം പ്രദര്‍ശിപ്പിച്ച് തന്നെ വിലകുറിച്ച് കാണിക്കുകയായിരുന്നു. എന്നാല്‍ ഏതെങ്കിലും നടനെ ഇങ്ങനെ ചിത്രീകരിക്കുമോ എന്നും ദീപികചോദിക്കുകയുണ്ടായി.
ദീപികയുടെ മാധ്യമ വിമര്‍ശനം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയാവുകയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ടൈംസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള  പ്രതികരണങ്ങള്‍  ഉണ്ടാവുകയും ചെയ്തു.

എന്നാല്‍, ദീപികയുടെ ധാര്‍മിക ബോധം വെറും കാപട്യമാണെന്ന് പറഞ്ഞുകൊണ്ട് ടൈംസ് തിരിച്ചടിച്ചു. വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്ന ദീപികയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ടൈംസ് ദീപികയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 'ദീപിക, ഞങ്ങളുടെ വീക്ഷണം ഇതാണ്' എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈനില്‍ നല്‍കിയ റിപോര്‍ട്ടില്‍ തങ്ങള്‍ ദീപികയുടെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ ടൈംസ് ഓഫ് ഇന്ത്യക്ക് ഓണ്‍ലൈന്‍, പത്രം, ടി.വി തുടങ്ങി വിവിധ സ്ഥാപനങ്ങളാണുള്ളത്. എന്നാല്‍ ഇവ ഓരോന്നും വ്യത്യസ്ത സമീപനങ്ങളോടുകൂടിയ റിപോര്‍ട്ടുകളാണ് പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത് വായനക്കാരുടെ അഭിരുചിക്കനുസരിച്ചാണെന്നും ടൈംസ് അവകാശപ്പെടുന്നു. റീലും റിയലും വ്യത്യാസമുണ്ടെന്ന ദീപികയുടെ വാദം പൊള്ളയാണെന്നും മാഗസിനുകളിലെ കവര്‍ ചിത്രങ്ങള്‍ക്കും സ്‌റ്റേജ് ഡാന്‍സുകള്‍ക്കും പോസ് ചെയ്യുമ്പോള്‍ ഇത് ബാധകമല്ലേ എന്നും  ദീപികയുടെ വിവിധ കവര്‍ ചിത്രങ്ങളുടെ ഫോട്ടോയോടൊപ്പം ടൈംസ് ചോദിക്കുന്നു.

ബോളിവുഡ് നടി ദീപിക പദുക്കോണും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: The leading daily that Deepika has squared off against has published a second post in its own defence accusing the actress of 'hypocrisy, New Delhi, Bollywood, Actress, attack, Website, Facebook, Woman, Magazine, Photo, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia