ഇറാഖില്‍ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സദ്ദാം ഹുസൈന്റെ ഖബറിടം തകര്‍ന്നു
Aug 6, 2014, 11:29 IST
ബഗ്ദാദ്: (www.kvartha.com 06.08.2014) ഇറാഖില്‍ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഖബറിടത്തിന്കേടുപാടുകള്‍ സംഭവിച്ചതായി റിപോര്‍ട്ട്.
ഖബറിടം തകര്‍ക്കപ്പെട്ടതായി സുന്നി വിമതരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് അറിയിച്ചു. അതേസമയം ഖബറിടം തകര്‍ന്നിട്ടില്ലെന്നും ചെറിയ രീതിയിലുള്ള കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെന്നും എ.പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഖബറിടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സദ്ദാം ഹുസൈന്റെ ഛായാചിത്രം തകര്‍ക്കപ്പെടുകയും പുഷ്പങ്ങള്‍ക്ക് കേടുവരികയും ചെയ്തുവെന്ന് വിമത ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോ ചിത്രം വ്യക്തമാക്കുന്നു. എന്നാല്‍, ഈ വീഡിയോയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
സുന്നി വിമതര്‍ കീഴടക്കിയ ഔജയിലാണ് സദ്ദാമിന്റെ ഖബറിടം. ഇത് തിരിച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ സൈന്യം നടത്തിയ ശ്രമങ്ങള്‍ക്കിടെയാണ് ഖബറിടം ആക്രമിക്കപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Saddam Hussein's tomb damaged in fighting, Baghdad, Iraq, Military, Attack, President, Report, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.