Follow KVARTHA on Google news Follow Us!
ad

ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി

രാജ്യത്ത് ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത New Delhi, Minister, Vehicles, Cash, Court, Case, House, National,
ഡെല്‍ഹി: (www.kvartha.com 19.08.2014) രാജ്യത്ത് ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി .ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം നഗരങ്ങളിലെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് മോഡലിലുള്ള ട്രാഫിക് സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഗഡ്ക്കരി പറഞ്ഞു. ആര്‍ടിഒ ഓഫീസുകളെ ഭരിക്കുന്നത് പണമാണെന്നും മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കേസില്‍ നിന്നും രക്ഷപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പുതിയ സംവിധാന പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് എത്തിക്കും. കോടതിയില്‍ കേസ് പരാജയപ്പെടുകയാണെങ്കില്‍ മൂന്നു മടങ്ങ് പിഴ കൊടുക്കേണ്ടതായി വരുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

 RTOs will be scrapped soon, says Gadkari, New Delhi, Minister, Vehicles,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: RTOs will be scrapped soon, says Gadkari, New Delhi, Minister, Vehicles, Cash, Court, Case, House, National.

Post a Comment