മോഡിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സലിന് ചെങ്കോട്ടയില്‍ തുടക്കം
Aug 13, 2014, 12:58 IST
ഡെല്‍ഹി: (www.kvartha.com 13.08.2014) നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സലിന് ചെങ്കോട്ടയില്‍ തുടക്കമായി. രാജ്യത്തിന്റെ 68ാമത് സ്വാതന്ത്രദിനം എന്നതിനുപരി രാജ്യത്തെ അഭിമുഖീകരിച്ച് നടത്തുന്ന നരേന്ദ്രമോഡിയുടെ ആദ്യ പ്രസംഗം കൂടിയാണ് ചരിത്രസ്മാരകമായ ചെങ്കോട്ടയില്‍ നടക്കാനിരിക്കുന്നത്.
ഇതിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. നരേന്ദ്രമോഡി മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസംഗമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തുക. ഇതിനു വേണ്ടി പ്രത്യേകം നിര്‍ദേശങ്ങള്‍ മന്ത്രിമാരില്‍നിന്ന് തേടിക്കഴിഞ്ഞു. ചടങ്ങുകള്‍ക്ക് സാക്ഷികളാകാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പതിനായിരം പേര്‍ക്ക് ചടങ്ങുള്‍ നേരിട്ട് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കിടയിലും ജനങ്ങളെ ബുദ്ധിമുട്ടില്ലാതെ ചടങ്ങിനെത്തിക്കാനാണ് നിര്‍ദേശം. ഇതിനായി ഡെല്‍ഹിയിലെത്തുന്നവര്‍ക്ക് രാവിലെ ആറുമണിക്കും പത്തുമണിക്കുമിടയ്ക്ക് മെട്രോയിലും ബസുകളിലും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
അതേസമയം സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഓഫീസുകളില്‍ ഹാജരായിരിക്കണമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കയാണ്. ചടങ്ങുകള്‍ക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഹാജര്‍ പരിശോധിച്ച ശേഷം നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read:
വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Keywords: PM Narendra Modi might change Independence Day venue from Red Fort, New Delhi, Office, Vehicles, Ministers, Bus, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.