Follow KVARTHA on Google news Follow Us!
ad

ഡോക്ടര്‍ മരിച്ചെന്ന് വിധിച്ച രോഗി ഇപ്പോഴും ഗുരുതരാവസ്ഥയില്‍

ഡോക്ടര്‍ മരിച്ചെന്നു വിധിച്ച രോഗി ഇപ്പോഴും ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാള്‍ Kolkata, hospital, Doctor, Wife, Suspension, National,
കൊല്‍ക്കത്ത: (www.kvartha.com 20.08.2014) ഡോക്ടര്‍ മരിച്ചെന്നു വിധിച്ച രോഗി ഇപ്പോഴും ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാള്‍ മാല്‍ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച  രാത്രി 2.30 മണിയോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗിയെയാണ് ഡോക്ടര്‍ മരിച്ചെന്ന് വിധിച്ചത്.

40കാരിയായ മമതാ സര്‍ക്കാര്‍ എന്ന സ്ത്രീക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വിരലുകള്‍ അനങ്ങുന്നതു കണ്ട് ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടര്‍ അനിമേഷ് മണ്ഡല്‍ ആണ് ഇവര്‍ മരിച്ചെന്ന് ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് കാര്‍ഡിയാക് കെയര്‍ യൂനിറ്റിലേക്ക് മാറ്റിയ മമതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എം എ റാഷിദ്  ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാറില്‍ കടത്തിയ 135 കുപ്പി വിദേശ മദ്യവുമായി 2 പേര്‍ അറസ്റ്റില്‍

Keywords: Patient declared dead by doctor, found alive by family members, Kolkata, Hospital, Doctor, Wife, Suspension, National.

Post a Comment