ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

 


ഡല്‍ഹി: (www.kvartha.com 28.08.2014)ക്രിമിനലുകളെ മന്ത്രിമാരാക്കാതിരിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമാണ് ശ്രദ്ധിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയതോടെ ജനപ്രാതിനിധ്യ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍ . ഇതുപ്രകാരം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വിലക്ക് വരുമെന്നാണ് റിപോര്‍ട്ട്.

പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതിനുളള കരട് ബില്‍ തയ്യാറാക്കി നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.  നിയമകമ്മീഷന്റെ ശുപാര്‍ശകളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

പുതിയ ശുപാര്‍ശ പ്രകാരം ഏഴുവര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്ന പക്ഷം  ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. മാത്രവുമല്ല ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ആറു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുളളു. ഈ കാലയളവില്‍ അപ്പീല്‍ സമര്‍പ്പിച്ചാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ 13 വര്‍ഷം കൂടി കാത്തിരിക്കണം. തെരഞ്ഞെടുപ്പ് വിഞ്ജാപനം പുറവെടുപ്പിക്കുന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നേതാക്കള്‍  വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ മത്സരത്തിന് വിലക്ക് ഏര്‍പ്പെടുത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്. ഇതുവരെ ബിജെപിയില്‍ 97 ഉം കോണ്‍ഗ്രസില്‍ ആറും ശിവസേനയില്‍ 15 ഉം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഏഴും എംപിമാര്‍ക്കാണ്  ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാനുള്ള ശ്രമവുമായി  കേന്ദ്രസര്‍ക്കാര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, Prime Minister, Narendra Modi, Chief Minister, Supreme Court of India, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia