പന്ന്യനെ സി പി ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയേക്കും
Aug 11, 2014, 15:14 IST
ഡെല്‍ഹി:(www.kvartha.com 11.08.2014) തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും ബിജെപി നേതാവ് ഒ രാജഗോപാലിനുമെതിരെ മത്സരിപ്പിച്ചത് സിപിഐയുടെ തീരുമാനമാണെന്ന്കണ്ടെത്തിയതിനെ തുടര്‍ന്ന് നേക്കാള്‍ക്കെതിരെ അച്ചടക്ക നടപടി. കഴിഞ്ഞദിവസം സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ വെഞ്ഞാറമൂട് ശശി, സി ദിവാകരന്‍ എന്നിവര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന പന്ന്യന്‍ രവീന്ദ്രന്റെ ആവശ്യം കമ്മിഷന്‍ പരിഗണിച്ചിരുന്നില്ല. കാലാവധി കഴിയും വരെ പന്ന്യന്‍ ചുമതല വഹിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ അച്ചടക്ക നടപടിയുടെ തുടര്‍ച്ചയായി പന്ന്യന്‍ രവീന്ദ്രനെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം ഇപ്പോള്‍ പരിഗണിക്കാനൊരുങ്ങുകയാണ്. സിപിഐ സംസ്ഥാന ഘടകത്തില്‍ അച്ചടക്കം തകര്‍ന്നെന്ന കേന്ദ്ര വിലയിരുത്തലിനെ തുടര്‍ന്നാണിത്. സിപിഐ കേന്ദ്ര നേതൃത്വം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
അതേസമയം സി. ദിവാകരനെ തരംതാഴ്ത്തിയ നടപടി പരിശോധിക്കുമെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് സിപിഐ നേതാവ് പി. തിലോത്തമന്‍ എംഎല്‍എ പറഞ്ഞു. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ അംഗമാണു തിലോത്തമന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായം കേട്ടശേഷമാണു കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ട്രെയിനില്‍ ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ അപമാനിച്ച കൊല്ലം സ്വദേശി അറസ്റ്റില്‍
Keywords: More CPI leaders to feel heat of Thiruvananthapuram debacle, New Delhi, Conference, Economic Crisis, Report, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.