ബെന്നറ്റിനോട് സിപിഐ വാങ്ങിയ പണം ആര്, എന്തു ചെയ്തു: പ്രശ്‌നം കമ്മീഷനു മുന്നിലേക്ക്?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.08.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തു സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെന്നറ്റ് എബ്രഹാമില്‍ നിന്ന് 1.87 കോടി രൂപ പാര്‍ട്ടി നേതൃത്വം വാങ്ങിയതു തെരഞ്ഞെടുപ്പു കമ്മീഷനോടു വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടും. തെരഞ്ഞെടുപ്പു പ്രചാര പ്രവര്‍ത്തനങ്ങള്‍ക്ക് ബെന്നറ്റ് നല്‍കിയതാണ് ആ പണം എന്ന വാദമാണ് സിപിഐ നേതാക്കള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

പണം വാങ്ങാന്‍ കൂട്ടുനിന്നവര്‍ക്കെിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു. പക്ഷേ, പണം തിരിച്ചു നല്‍കിയിട്ടില്ല. പാര്‍ട്ടി ഫണ്ടിലേക്കോ, തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കോ ആണ് പണം വാങ്ങിയതെങ്കില്‍ അതിനു കൃത്യമായ രേഖയും ഉണ്ടാകണം. അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി തുകയേക്കാള്‍ വളരെക്കൂടുതലാണ് ഈ തുക എന്നതാണ്.

70 ലക്ഷം രൂപ മാത്രമാണ്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്നത്. ആരെങ്കിലും ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയാല്‍ കമ്മീഷന്‍ നടപടിയെടുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടി, മുന്നണി നേതാക്കള്‍തന്നെ ഇക്കാര്യം അനൗപചാരികമായി സമ്മതിക്കുന്നുമുണ്ട്. കമ്മീഷന്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്വന്തം നിലയ്ക്ക് ഇടപെടുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. കേരളത്തില്‍ കമ്മീഷന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശമൊന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുമില്ല.

താന്‍ സിപിഐക്ക് തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത് ഒമ്പത് ലക്ഷം രൂപ മാത്രമാണ് എന്നാണ് ആദ്യം ബെന്നറ്റ് ഏബ്രഹാം പറഞ്ഞത്. പിന്നീട് അത് 13  ലക്ഷം എന്ന് അദ്ദേഹം തിരുത്തി. അക്കൗണ്ട് വഴി നല്‍കിയ പണത്തേക്കുറിച്ചാണ് ഈ പറയുന്നത്. എന്നാല്‍ സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് 1.87 കോടി കൊടുത്തുവെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി. ദിവാകരന്‍, പി. രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും. ഈ തുക എവിടെപ്പോയി എന്നും ചെലവഴിച്ചെങ്കില്‍ ഏതൊക്കെ വിധത്തിലെന്നും വിശദീകരിക്കാതിരിക്കാന്‍ സിപിഐക്ക് സാധിക്കില്ല എന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.

ബാര്‍ ലൈസന്‍സ് വിവാദം, പ്ലസ് ടു തുടങ്ങിയ പ്രശ്‌നങ്ങളില്‍പെട്ട് ഭരണ നേതൃത്വം വെട്ടിലായതുകൊണ്ടു മാത്രമാണ് മാധ്യമ ശ്രദ്ധയില്‍ നിന്ന് ഒരു ഇടവേള സിപിഐക്ക് ലഭിച്ചിരിക്കുന്നത്. മദ്യനിരോധനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമാകുക കൂടി ചെയ്തതോടെ സിപിഐ കൂടുതല്‍ രക്ഷപ്പെട്ടു. പക്ഷേ, അപ്പോഴും തെരഞ്ഞെടുപ്പു കമ്മീഷനുമുന്നില്‍ പ്രശ്‌നം എത്തുകയോ, ആരെങ്കിലും കോടതിയെ സമീപിക്കുകയോ ചെയ്താല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകും. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഭരണപക്ഷത്തുനിന്നുതന്നെ ആരെങ്കിലും അത്തരമൊരു നീക്കം ആരെയെങ്കിലും ഉപയോഗിച്ചു നടത്താനുള്ള സാധ്യതയും സിപിഐ കാണുന്നുണ്ടെന്നാണു വിവരം.

തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ രസീത് നല്‍കി പിരിച്ച പണം വേറെ ഉണ്ടായിരിക്കെ ബെന്നറ്റ് എബ്രഹാമില്‍ നിന്നു വാങ്ങിയ മുഴുവന്‍ പണവും സിപിഐയെ തിരിഞ്ഞുകൊത്തും. അത് വാങ്ങിയവര്‍ സ്വന്തം നിലയില്‍ കീശയിലാക്കിയിട്ടുണ്ടാകും എന്ന് സിപിഐ നേതൃത്വത്തിനു കൈകഴുകേണ്ടിയും വന്നേക്കും. അതാകട്ടെ പാര്‍ട്ടിയെ കൂടുതല്‍ വലിയ ഭിന്നതയിലേക്കാകും തള്ളിവിടുക.
ബെന്നറ്റിനോട് സിപിഐ വാങ്ങിയ പണം ആര്, എന്തു ചെയ്തു: പ്രശ്‌നം കമ്മീഷനു മുന്നിലേക്ക്?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Keywords:  Bennet Abraham, Money, CPI, Election, Party, Election Commission, Receipt, CPL Leaders, Party Fund, Report, Money from Bennat; CPI in new dilemma.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia