Follow KVARTHA on Google news Follow Us!
ad

തെന്നിന്ത്യന്‍ താരം മനോരമയുടെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍

പ്രശസ്ത തെന്നിന്ത്യന്‍ താരം മനോരമ എന്ന ആച്ചിയുടെ സ്വത്തിനെ ചൊല്ലി തര്‍ക്കം. chennai, Complaint, Court, hospital, Treatment, Jayalalitha, National,
ചെന്നൈ:(www.kvartha.com 19.08.2014) പ്രശസ്ത തെന്നിന്ത്യന്‍ താരം മനോരമ എന്ന ആച്ചിയുടെ സ്വത്തിനെ ചൊല്ലി തര്‍ക്കം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോരമയുടെ സ്വത്തിനെ ചൊല്ലി ബന്ധുക്കള്‍ക്കിടയിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയിരിക്കയാണ്.

മനോരമയുടെ ചെറുമകള്‍ അഭിരാമിയാണു സഹോദരന്‍ ഡോ. രാജരാജന്‍ മുത്തശി മനോരമയുടെ സ്വത്തുക്കള്‍ വില്‍പന നടത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.  ചെന്നൈ സിറ്റി സിവില്‍ കോടതിയിലാണ് അഭിരാമി കേസ്  ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന്  മനോരമ, മകന്‍ ഭൂപതി, ഭാര്യ ധനലക്ഷ്മി എന്നിവര്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട്  കോടതി നോട്ടീസ് അയച്ചു. ആഗസ്ത്  23ന്  ഇവര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

750 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മനോരമയ്ക്ക് തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരാണുള്ളത്. അമ്മ വേഷങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത മനോരമ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായതോടെയാണ് സ്വത്തിനെ ചൊല്ലി ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മനോരമയുടെ  ആത്മാര്‍ഥ സുഹൃത്തായിരുന്നു അന്തരിച്ച നടി സുകുമാരി.

Manorama's granddaughter files a property suit,Chennai, Complaint, Court, Hospital,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീടുകളില്‍ നിന്നു വളര്‍ത്തു പക്ഷികളെ മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍

Keywords: Manorama's granddaughter files a property suit,Chennai, Complaint, Court, Hospital, Treatment, Jayalalitha, National.

Post a Comment