ഈറോം ഷര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

 


ഇംഫാല്‍: (www.kvartha.com 19.08.2014) മണിപ്പൂരില്‍ സൈന്യത്തിനു നല്‍കിയ സായുധസേനാ വിശേഷാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ മണിപ്പൂര്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

ഷര്‍മിളയ്‌ക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുക്കാനാകില്ലെന്നും, അവര്‍ക്കെതിരെയുള്ളത്   ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി പറഞ്ഞു. ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സിലെ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവയ്പില്‍ പത്ത് തദ്ദേശവാസികള്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക അധികാരത്തിന്റെ പേരില്‍ പൗരന്‍മാരെ കൊന്നൊടുക്കുന്ന ഗവണ്‍മെന്റ് നയത്തിനെതിരെ 2000 മുതല്‍ നിരാഹര സമരത്തിലാണ് ഷര്‍മിള.

തന്റെ ഇരുപത്തിയെട്ടാം വയസില്‍ ആരംഭിച്ച നിരാഹാര സമരം ഇപ്പോള്‍ 42 ാം വയസിലും ഷര്‍മിള തുടരുന്നു. ഈ കാലത്തിനിടെ  നിരവധി തവണ ഷര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്യുകയും വിവിധ കേസുകളില്‍ ഉള്‍പെടുത്തുകയും ചെയ്തു.   ആത്മഹത്യ ചെയ്യുമെന്ന ഭയം കാരണം ഷര്‍മിളയെ പോലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

ശാരീരികാവസ്ഥ മോശമായതിനാല്‍ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഷര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിരാഹാരം തുടരുന്നതിനാല്‍ കുഴലിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ഷര്‍മിളയുടെ ജീവന്‍ നിലനിറുത്തുന്നത്.

ഇതിനിടെ ഷര്‍മിളയുടേത് ആത്മഹത്യാ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ മണിപ്പൂര്‍ ഗവണ്‍മെന്റ് അവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷര്‍മിള കോടതിയെ സമീപിച്ചിരുന്നു. അതില്‍ വാദം കേട്ട കോടതി ഇറോം ഷര്‍മിള ആത്മഹത്യാശ്രമം നടത്തിയതിന് തെളിവില്ലെന്ന്  ചൂണ്ടിക്കാട്ടി അവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഈറോം ഷര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Manipur court orders release of activist Irom Sharmila, Police, hospital, Treatment, Allegation, Military, Killed, Arrest, Suicide Attempt, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia