സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം.എം. ഹസന്‍
Aug 20, 2014, 09:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.08.2014) സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ഇപ്പോള്‍ യുഡിഎഫ് കക്ഷികളായ മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും മദ്യനിരോധനത്തിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും ഹസന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും കെപിസിസി പ്രസിഡന്റ് സുധീരന്‍ അദ്ദേഹത്തിനു വേണ്ട എല്ലാ പിന്തുണയും നല്‍കണമെന്നും എം.എം. ഹസന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുദിവസം കൊണ്ട് ഹസന്‍ തന്‍രെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കയാണ്.
അതേസമയം, ഹൈക്കമാന്‍ഡിന്റെ ഇടപെടലാണോ ഹസന്റെ മലക്കം മറിച്ചിലിന് പിന്നിലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്നെ ആരും സന്ദര്‍ശിച്ചിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ ആശയമാണെന്നും ഹസന്‍ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Keywords: M M Hassan seeks complete liquor ban in Kerala, Thiruvananthapuram, Muslim-League, UDF, Congress, V.M Sudheeran, Chief Minister, Oommen Chandy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.