Follow KVARTHA on Google news Follow Us!
ad

ഗസയില്‍ 13 നില കെട്ടിടത്തിനു നേരെ ഇസ്രയേല്‍ ആക്രമണം; നിരവധി പേര്‍ക്ക് ഗുരുതരം

ഗസയില്‍ സമാധാന ശ്രമങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെConference, Egypt, Warning, Gun attack, Report, World,
ഗസ സിറ്റി: (www.kvartha.com 26.08.2014) ഗസയില്‍ സമാധാന ശ്രമങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ വീണ്ടും ഇസ്രയേലിന്റെ ഭാഗത്തുനിന്നും ശക്തമായ ആക്രമണം. ഗസയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

എഴുപതോളം പേര്‍ താമസിക്കുന്ന 13 നില കെട്ടിടത്തിലേക്കാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്. സ്‌ഫോടനാത്മകമല്ലാത്ത മൂന്ന് മിസൈലുകളയച്ച് മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു ഇസ്രായേലിന്റെ ആക്രമണം. അതേസമയം  അക്രമത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. മേഖലയിലെ രണ്ട് പ്രധാന മസ്ജിദുകളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. ബൈത്തു ഹനൂനിലെ ഉമറിബ്‌നു അബ്ദുല്‍ അസീസ് മസ്ജിദും ഗസ സിറ്റിയിലെ അലിയ്യബ്‌നു അബീ ത്വാലിബ് പള്ളിയുമാണ് തകര്‍ന്നത്. തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ എട്ട് ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു.

ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നു. കഴിഞ്ഞ ഒന്നരമാസക്കാലത്തോളമായി നടക്കുന്ന അക്രമത്തില്‍ ഇതുവരെ   2125 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്.  എന്നാല്‍, 2200ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ്  ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

അക്രമങ്ങള്‍ തുടരുന്നതിനിടെ ഈജിപ്തിന്റെ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഇസ്രയേലും ഹമാസും ഉപാധികളോടെ വെടിനിര്‍ത്താന്‍ പല പ്രാവശ്യം തയ്യാറായിരുന്നു. എന്നാല്‍ ദീര്‍ഘകാലം വെടിനിര്‍ത്തല്‍ കരാര്‍ തുടരാന്‍ ഇരുവിഭാഗവും തയ്യാറായിരുന്നില്ല. അക്രമം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും   വെടിനിര്‍ത്തലിനായുള്ള ശ്രമവുമായി  ഈജിപ്ത് രംഗത്തെത്തിയിട്ടുണ്ട്. ഗസയില്‍ നിരപരാധികളെ  കൂട്ടക്കുരുതി നടത്തുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളിലെയും  പ്രതിനിധികളോട് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഉടന്‍ കൈറോയിലെത്താന്‍ ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

റഫാ അതിര്‍ത്തി തുറക്കുക, ഗസയില്‍ പുനര്‍നിര്‍മാണത്തിനുള്ള സാധനങ്ങളെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പെടുത്തിയാണ് ഈജിപ്ത്   സമാധാന ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതെന്നാണ് റിപോര്‍ട്ട്.
Israeli planes strike  Gaza building  20 Injured, Conference, Egypt, Warning, Gun

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കൊങ്കണ്‍ റെയില്‍വേയില്‍ ചരക്കുവണ്ടി പാളംതെറ്റി; ട്രെയിനുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു
Keywords: Israeli planes strike  Gaza building  20 Injured, Conference, Egypt, Warning, Gun attack, Report, World.

Post a Comment