SWISS-TOWER 24/07/2023

എബോള ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല: ജാഗ്രതാ നിര്‍ദേശം

 


ഡെല്‍ഹി: (www.kvartha.com 08.08.2014) പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ എബോള എന്ന മാരകരോഗം ഇന്ത്യയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഏതെങ്കിലും വിധത്തില്‍ എബോള രോഗാണുക്കള്‍ ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍ അത് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തുവരികയാണെന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം എബോള രോഗാണുക്കള്‍ പടരാതിരിക്കുന്നതിന് ജാഗ്രത പാലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് കേന്ദ്രം എബോള ബാധിത രാജ്യങ്ങളില്‍ 45,000 ഇന്ത്യക്കാര്‍ വസിക്കുന്നതായി അറിയിച്ചത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുന്നത്.

എബോള ബാധിത രാജ്യങ്ങളില്‍ നിന്നും  വൈറസ് ബാധിതരായി ആളുകള്‍ ഇന്ത്യയില്‍ എത്താനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്  നല്‍കിയത്. അതേസമയം എബോള രോഗം പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍, എബോളയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോളവ്യാപകമായി അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

എബോള പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. വൈറസ് മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് മുന്‍കരുതല്‍ നല്‍കിയിരിക്കുന്നത്. രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍  ലൈബീരിയ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരുന്നതായാണ് ഇവിടെ നിന്നുള്ള സൂചന. രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് എബോള സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ചില വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

എബോള ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല: ജാഗ്രതാ നിര്‍ദേശം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബംബ്രാണയില്‍ 62 വീടുകള്‍ വെള്ളത്തില്‍, വൃദ്ധയെ ഫയര്‍ഫോഴ്‌സ് മാറ്റിപ്പാര്‍പിച്ചു
Keywords:  India on Alert for Ebola Virus, Health Minister Outlines Plan, New Delhi, Warning, Report, Flight, Cancelled, Airport, Africa, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia