ഗസ ശാന്തം: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗസ: (www.kvartha.com 13.08.2014) ഗസയില്‍ വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലോകരാഷ്ട്രങ്ങളും ഗസയിലെ ജനങ്ങളും.

അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്നാം ദിവസം പിന്നിട്ടപ്പോഴും മേഖലയില്‍ സ്ഥിതിഗതികള്‍  ശാന്തമാണ്. ഇരു പക്ഷത്തു നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഗസയില്‍ വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്ത പ്രദേശവാസികള്‍  തങ്ങളുടെ   തകര്‍ന്ന വീടുകളിലേക്ക് തിരിച്ചുവന്നു തുടങ്ങി.

ഇതിനിടെ വെനിസ്വലയില്‍ നിന്ന് അവശ്യസാധാനങ്ങളുമായി പലസ്തീനിലേക്ക് ആദ്യ വിമാനം എത്തി. തുര്‍ക്കിയും യുദ്ധത്തെ തുടര്‍ന്ന് അടച്ചിരുന്ന തങ്ങളുടെ  വ്യോമ ഇടനാഴി തുറന്നു കൊടുത്തു. അതേസമയം  ഗസയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള യു എന്‍ അന്വേഷണ കമ്മീഷന്റെ നീക്കത്തെ ഇസ്രയേല്‍ തള്ളിക്കളഞ്ഞു.

ഗസ ശാന്തം: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുമ്പളയില്‍ മൂന്നര കിലോ ചരസുമായി യുവാവ് പിടിയില്‍

Keywords:  Egypt Presents Proposal to End War in Gaza, Gun Battle, Conference, Report, House, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia