SWISS-TOWER 24/07/2023

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഫോട്ടോ വിവാദത്തില്‍

 


ലക്‌നൗ: (www.kvartha.com 02.08.2014) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിവാദ കുടുക്കില്‍.

സഹരണ്‍പൂരിലുണ്ടായ മുസ്ലീം -സിഖ് കലാപത്തിലെ പ്രതിയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് സഹരണ്‍പൂരില്‍ വര്‍ഗീയ സംഘട്ടനത്തെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തത്.

അതേസമയം  ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യു.പി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ദിവസേന ഒരുപാട് പേരാണ് മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും എത്തുന്നത്. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ ചരിത്രങ്ങളൊന്നും മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.

ചിത്രത്തില്‍ പ്രതിയോടൊപ്പം മുഖ്യമന്ത്രി  മാത്രമല്ല മറ്റ് പലരും ഉണ്ട്. ഈ സാഹചര്യത്തില്‍ ഫോട്ടോയുടെ പേരില്‍ അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ നടത്തുന്നത് ആരോഗ്യകരമായ ജനാധിപത്യ പാരമ്പര്യമല്ലെന്ന് വക്താവ്  അഭിപ്രായപ്പെട്ടു. ക്രമസമാധാന പാലനത്തിനാണ് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു പി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഫോട്ടോ പ്രചരിപ്പിക്കുന്നതെന്നും സഹരണ്‍പൂരിലെ സമാധാനം നശിപ്പിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രമുഖ ഹിന്ദി വാര്‍ത്താ പത്രത്തിന്റെ വെബ്‌സൈറ്റിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെടുത്ത ചിത്രം, സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ നിന്നും എടുത്തതാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഫോട്ടോ വിവാദത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords:  Akhilesh Yadav in photo controversy, UP govt calls it 'misleading', UP, Chief Minister, Killed, Vehicles, Visit, Website, Hindi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia