സദാനന്ദഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം

 


ബാംഗഌരു: (www.kvartha.com 28.08.2014) കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ പീഡനാരോപണം. കന്നട സിനിമാ നടിയും മോഡലുമായ മൈത്രിയ ഗൗഡയാണ് കാര്‍ത്തികിനെതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പരാതി നടി ആര്‍.ടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച രാത്രിയാണ് നല്‍കിയത്. പോലീസ് കാര്‍ത്തിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. അതിനു പിന്നാലെയാണ് കാര്‍ത്തിക് നേരത്തെ വിവാഹിതനാണെന്ന് പറഞ്ഞ് നടി രംഗത്തെത്തിയത്. കാര്‍ത്തിക്കിന്റെ സുഹൃത്തുവഴി ഇക്കഴിഞ്ഞ മെയ് എട്ടിനാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് നടി പരാതിയില്‍ പറയുന്നത്. പിന്നീട് പരിചയം  പ്രണയമാവുകയും ജൂണ്‍ അഞ്ചിന് കാര്‍ത്തിക്കിന്റെ മംഗലാപുരത്തെ വീട്ടില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ കുടുംബാംഗങ്ങളോട് തങ്ങളുടെ വിവാഹക്കാര്യം മറച്ചുവെക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള വിവാഹം നടത്താമെന്ന് കാര്‍ത്തിക്  ഉറപ്പു നല്‍കിയിരുന്നുവെന്നും മൈത്രിയ ആരോപിക്കുന്നു. തെളിവായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മൈത്രിയ മാധ്യമങ്ങള്‍ക്ക് നല്‍കി. വിവാഹശേഷം തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും നടി ആരോപിച്ചു.

നടിയുടെ ആരോപണം സദാനന്ദ ഗൗഡയും കാര്‍ത്തികും നിഷേധിച്ചിട്ടുണ്ട്. തനിക്കുനേരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ലെന്നും അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും കാര്‍ത്തിക് ആരോപിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും താന്‍ വിവാഹിതനല്ലെന്നും കാര്‍ത്തിക് പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ  മകനും ബി ജെ പി ജനറല്‍ സെക്രട്ടറിയുമായ പങ്കജ് സിങ്ങിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പങ്കജ് സിങ്ങിന് സീറ്റ് നിഷേധിച്ചത് മോശം സ്വഭാവം കാരണമാണെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

ഇതേതുടര്‍ന്ന്  പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ട് പങ്കജിന് സീറ്റ് നിഷേധിക്കുകയും പകരം ബിസിനസുകാരിയായ വിമല ബത്തമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ്  മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയുടെ മകനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് ബി.ജെ.പിയെ തലവേദനായിലാക്കിയിരിക്കയാണ്.
സദാനന്ദഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം


സദാനന്ദഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Actress Files Complaint Against Railway Minister Sadananda Gowda's Son, Bangalore, Mangalore, Karnataka, Police Station, Complaint, Marriage, Allegation, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia