തപസ്പാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വനിതാ കമ്മീഷനെ സമീപിച്ചു
Jul 4, 2014, 10:35 IST
കൊല്‍ക്കത്ത: (www.kvartha.com 04.07.2014) പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകരായ സ്ത്രീകളെ മാനഭംഗം ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ത്രിണമൂല്‍ എം.പിയും സിനിമാ നടനുമായ തപസ് പാലിനെതിരെ ബി.ജെ.പി വനിതാ കമ്മീഷനെ സമീപിച്ചു.
വനിതാ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയതിന് തപസ് പാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കമ്മീഷന് മുമ്പാകെ നിവേദനം നല്‍കിയതായി പാര്‍ട്ടി വക്താവ് റിതേഷ് തിവാരി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് തിവാരി കുറ്റപ്പെടുത്തി. അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ തപസ് പാല്‍ ക്ഷമാപണം നടത്തിയതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് ത്രിണമൂല്‍ കോണ്‍ഗ്രസ്.
എം.പിയുടെ സ്വാഭാവ ദൂഷ്യം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അടുത്ത സമ്മേളനത്തില്‍ പ്രശ്‌നം സഭയില്‍ ഉന്നയിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു. തപസിന്റെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തിന്റെ പത്‌നിയും ടെലിവിഷന്‍ നടിയുമായ നന്ദിനി പാല്‍ മാപ്പുപറഞ്ഞിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ചെര്‍ക്കള കിണറ്റിലെ മൃതദേഹം: കൊലയെന്നു സൂചന, 4 പേര്‍ കസ്റ്റഡിയില്‍
Keywords: West Bengal BJP submits memorandum to women's panel on Tapas Pal, Kolkata, Molestation, Arrest, Lok Sabha, Television, Wife, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.