ഇത് പോലൊരു വീഡിയോ നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 24.07.2014) സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരേയും അശരണരേയും അഗതികളേയും ദരിദ്രരേയും പരാമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ ആല്‍ബം ശ്രദ്ധേയമാവുന്നു. ഒരു കോപ്പും ഇല്ല എന്ന പേരിലുള്ള ആല്‍ബം ശ്രദ്ധേയമായ വരികള്‍കൊണ്ടും ഈണം കൊണ്ടും ആലാപനം കൊണ്ടും വേറിട്ട ദൃശ്യങ്ങള്‍ക്കൊണ്ടും ആരുടേയും മനം കവരുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

യാചകരെയും അനാഥരെയും അഗതികളെയും രോഗികളെയും കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരും ഒക്കെയാണ് ക്യാമറക്കണ്ണിലൂടെ അണിയറ ശില്‍പികള്‍ ഒപ്പിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.

"എന്റെ കയ്യില്‍ ഒന്നുല്ല..
എന്റെ കൂടെ ആരുല്ല..
എന്റെ കയ്യില്‍ ഒന്നുല്ലെങ്കിലും
എനിക്കൊരു കോപ്പുമില്ല..." എന്നു തുടങ്ങി ജീവിതത്തിന്റെ ഇല്ലായ്മകളിലേക്കും വല്ലായ്മകളിലേക്കും നൈരാശ്യങ്ങളിലേക്കും കടന്നുചെല്ലുന്ന ആലാപന ശൈലി വേറിട്ട ചിന്ത ഉണര്‍ത്തുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. അതോടൊപ്പം ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയും ഈ വരികളിലൂടെ വിളിച്ചോതുന്നു.

കോഴിക്കോട് നഗരത്തില്‍ ചിത്രീകരിച്ച വീഡിയോയുടെ സംവിധാനം മുന്ന, അഖിന്‍, കൃഷ്ണ എന്നിവർ ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. വരികളും ആലാപനവും മ്യൂസിക്കും പി.എം.മുന്നയുടേതാണ്. അഖിന്‍ ദേവ്, കൃഷ്ണ പ്രസാദ്(Dop), അഫ്‌സു(Cuts), ഫാസിം(Concept), എബിന്‍ സാഗര്‍(Guitar), ലിബിന്‍ നോബി(Keyboard & Programming) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ഒരു തവണ കാണാനും കേള്‍ക്കാനും ഇടയായവരെല്ലാം ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ തീര്‍ച്ചയായും താല്‍പര്യപ്പെടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

WATCH VIDEO:





ഇത് പോലൊരു വീഡിയോ നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ?
Keywords:  Video, Malayalam, Kerala, Entertainment, Watch exciting video, Song is based on un cared human beings, Oru koppum illa official, Simply beautiful, visuals
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia