താന്‍ വിവാഹം കഴിക്കില്ല: ആരാധകരെ നിരാശരാക്കി സല്‍മാന്‍ തുറന്നു പറയുന്നു
Jul 29, 2014, 16:15 IST
മുംബൈ: (www.kvartha.com 29.07.2014) സല്‍മാന്‍ ഖാന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിട.
ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന്‍ താനിനി വിവാഹം കഴിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കയാണ്. അടുത്തിടെയാണ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
വാര്‍ത്തകളോട് സല്‍മാന്റെ സുഹൃത്തും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റുമായ അമീര്‍ ഖാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സല്‍മാന്റെ വിവാഹദിനം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നായിരിക്കുമെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ അമീര്‍ ഖാനെയും ബോളിവുഡിലെ താരസുന്ദരിമാരെയും നിരാശരാക്കി താന്‍ വിവാഹം കഴിക്കില്ലെന്ന് സല്‍മാന്‍ തുറന്നു പറഞ്ഞിരിക്കയാണ്. കത്രീന, റുമാനിയന്‍ ഡാന്‍സര്‍ തുടങ്ങി നിരവധിപ്പേരെ സല്‍മാന്‍ വിവാഹം കഴിക്കുന്നതായി പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഗോസിപ്പ് കോളങ്ങളിലൊതുങ്ങുകയായിരുന്നു.
ഡിഡി ന്യൂസിലെ ഒരു പരിപാടിക്കിടെയാണ് വിവാഹം, രാഷ്ട്രീയം, സിനിമ സംവിധാനം എന്നിവയെക്കുറിച്ച് സല്‍മാന്‍ തുറന്ന് പറഞ്ഞത്.
തന്റെ ബാക്കിയുള്ള ജീവിതം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയാണെന്നാണ് സല്‍മാന്‍ പറഞ്ഞത്.
Also Read:
തെക്കില്‍ വളവില്‍ വീണ്ടും ലോറിമറിഞ്ഞു; ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords: Salman Khan Shall Never Marry; Dedicates Himself To Social Cause, Mumbai, Bollywood, Actor, Politics, Cinema, Actress, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.