Follow KVARTHA on Google news Follow Us!
ad

മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിക്കെതിരെ ബ്ലോഗിലൂടെ കട്ജുവിന്റെ വിമര്‍ശനം

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ അഴിമതിയെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ Supreme Court of India, Justice, Allegation, Criticism, UPA, Facebook, Blogger, National,
ഡെല്‍ഹി: (www.kvartha.com 22.07.2014) കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ അഴിമതിയെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ തുറന്നു പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു വീണ്ടും വിമര്‍ശനവുമായി രംഗത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിക്കെതിരെയാണ് കട്ജു ബ്ലോഗിലൂടെ വിമര്‍ശനം നടത്തിയിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ അഴിമതി കണ്ടെത്തിയിരുന്നോ എന്ന ചോദ്യത്തിന്  ലഹോട്ടി വ്യക്തമായ മറുപടി നല്‍കണമെന്നാണ്  കട്ജു ബ്ലോഗിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി നടത്തിയെന്ന കാര്യം വ്യക്തമായിട്ടും അക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നോ എന്നും  ജഡ്ജിയുടെ കാലാവധി സംബന്ധിച്ച് കൊളീജിയത്തെ അറിയിക്കാതെ അദ്ദേഹത്തിന്റെ കാലാവധി വീണ്ടും നീട്ടുകയായിരുന്നില്ലേ  എന്നും  കട്ജു ചോദിക്കുന്നു.

തമിഴ്‌നാട്ടിലെ ഡി എം കെ യുടെ ശക്തമായ ഭീഷണിയെ തുടര്‍ന്ന് അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാന്‍ മുന്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റീസിനു മേല്‍  സമര്‍ദം ചെലുത്തുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം കട്ജു ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

ആറു ചോദ്യങ്ങളാണ് ലഹോട്ടിക്കെതിരെ കട്ജു ബ്ലോഗിലൂടെ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍ സി ലഹോട്ടി, വൈ.കെ സബര്‍വാള്‍, കെ ജി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം.

അതേസമയം മുന്‍  മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കട്ജു  വൈകിയതെന്തുകൊണ്ടാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു ബ്ലോഗിലൂടെ മറുപടി നല്‍കുകയായിരുന്നു കട്ജു.

Markandey Katju takes the fight forward, poses 6 questions to Justice Lahoti,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോട്ടെ യുവതിയുടെ എയ്ഡ്‌സ് ഭീഷണി; കണ്ണൂര്‍ പോലീസ് വട്ടംകറങ്ങി

Keywords: Markandey Katju takes the fight forward, poses 6 questions to Justice Lahoti, Supreme Court of India, Justice, Allegation, Criticism, UPA, Facebook, Blogger, National.

Post a Comment