മുന്‍ യു പി എ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മാര്‍ക്കണ്‌ഠേയ കട്ജു

 


ഡെല്‍ഹി: (www.kvartha.com 21.07.2014) മുന്‍ യുപിഎ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു രംഗത്ത്.

അഴിമതി ആരോപണം തെളിഞ്ഞിട്ടും  മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാന്‍ ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയെന്ന ആരോപണമാണ് കട്ജു ഉന്നയിച്ചത്.

ജഡ്ജിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത യു പി എ സര്‍ക്കാരിനുള്ള പിന്തുണ തമിഴ്‌നാട്ടിലെ ഡി എം കെ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ജഡ്ജിക്കെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.

അഴിമതിക്ക് ശക്തമായ  തെളിവുകള്‍ ഉണ്ടായിട്ടും ഭീഷണിക്ക് വഴങ്ങി മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദം മൂലം മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.സി ലഹോട്ടി കാലാവധി നീട്ടിനല്‍കിയെന്നും കട്ജു വെളിപ്പെടുത്തി. ജില്ലാ ജഡ്ജ് ആയിരിക്കെ തന്നെ ഇദ്ദേഹത്തിനെതിരെ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇത് അവഗണിച്ചായിരുന്നു ഹൈക്കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം.

രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ജഡ്ജിയെ നീക്കാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചെങ്കിലും ഡിഎംകെയുടെ നിരന്തരമായ ഭീഷണിമൂലം യുപിഎ സര്‍ക്കാര്‍ കൊളീജിയത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് കട്ജു ആരോപിക്കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഒരു കേന്ദ്രമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതോടൊപ്പം മറ്റ് ആറ് പേരെ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കുകയും ചെയ്തു.  പിന്നീട് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സഭര്‍വാള്‍ എത്തിയപ്പോള്‍ അദ്ദേഹവും പ്രസ്തുത ജഡ്ജിയെ പിന്തുണച്ചു കൊണ്ട്  മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിച്ചു. കെ.ജി.ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായപ്പോള്‍ അദ്ദേഹത്ത മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

മുന്‍ യു പി എ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മാര്‍ക്കണ്‌ഠേയ കട്ജു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എന്‍.എ.നെല്ലിക്കുന്നിന്റെ പരിശ്രമം ഫലം കണ്ടു, രാത്രി പോസ്റ്റുമോര്‍ട്ടം കാസര്‍കോട്ട് യാഥാര്‍ത്ഥ്യമായി

Keywords:  Markandey Katju claims TN ally forced UPA govt to save job, New Delhi, Allegation, Supreme Court of India, Lok Sabha, Threatened, Corruption, Report, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia