Follow KVARTHA on Google news Follow Us!
ad

മഅ്ദനിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയെന്ന് പരിശോധനാ ഫലങ്ങള്‍

ചികിത്സയ്ക്കായി ഒരുമാസത്തെ ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പിഡിപി നേതാവ് Bangalore, hospital, Treatment, PDP, Leader, Abdul-Nasar-Madani, Doctor, Jail, Court, National,
ബംഗളൂരു: (www.kvartha.com 17.07.2014) ചികിത്സയ്ക്കായി ഒരുമാസത്തെ ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ആദ്യഘട്ട ചികിത്സ ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ ആരംഭിച്ചു.

തിരുമ്മല്‍ ശസ്ത്രക്രിയയ്ക്കാണ് മഅ്ദനിയെ വിധേയനാക്കിയിരിക്കുന്നത്. മഅ്ദനിക്ക് ഇതുവരെ 18 പരിശോധനകളാണ് നടത്തിയത്. പരിശോധനാ ഫലത്തില്‍ നിന്നും മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കജനകമാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച ആദ്യ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങും. കടുത്ത പ്രമേഹം അലട്ടുന്ന മഅ്ദനിയുടെ ഇടതുകാലിന്റെ സ്പര്‍ശനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയാണ് ഇപ്പോഴുളളത്.

കാലിന്റെ തളര്‍ച്ച മുട്ടിനുമുകളിലേക്കും വ്യാപിക്കുന്നുണ്ട്. അനിയന്ത്രിതമായ പ്രമേഹവും ഇപ്പോള്‍ അനുഷ്ടിക്കുന്ന നോമ്പും മഅ്ദനിയുടെ ചികിത്സയ്ക്ക് തിരിച്ചടിയായിരിക്കുകയാണെന്ന് അദ്ദേഹത്തെ  ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലവുവര്‍ഷമായി ബംഗളൂരു സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു മഅ്ദനി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ മഅ്ദനിയെ  അലട്ടുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് സുപ്രീംകോടതി ഒരുമാസത്തെ ജാമ്യം അനുവദിച്ചത്.
 Bangalore, Hospital, Treatment, PDP,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കേന്ദ്ര സര്‍വകലാശാല പ്രഥമബിരുദദാന കര്‍മ്മം വെള്ളിയാഴ്ച രാഷ്ട്രപതി നിര്‍വഹിക്കും
Keywords: Bangalore, Hospital, Treatment, PDP, Leader, Abdul-Nasar-Madani, Doctor, Jail, Court, National.

Post a Comment