മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
Jul 7, 2014, 14:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 07.07.2014) ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. മഅ്ദനിയുടെ കേസ് വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
കോടതിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചികിത്സയുടെ ആവശ്യാര്‍ത്ഥം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചത്.
ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ട മഅ്ദനിയുടെ മറ്റേ കണ്ണിനും കാഴ്ചശക്തി കുറഞ്ഞുവരികയാണ്. മാത്രമല്ല ആരോഗ്യ സ്ഥിതിയും വഷളായി കൊണ്ടിരിക്കയാണ്. അതുകൊണ്ട് സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി കോടതിയെ സമീപിച്ചത്.
മഅ്ദനിയുടെ വാദം കേട്ട കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും വിദഗ്ധ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മദനി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മഅ്ദനിയുടെ വാദം തെറ്റാണെന്നും മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മഅ്ദനിക്ക് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഇതുവരെ നാലര ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്
Keywords: New Delhi, Bangalore, Jail, Karnataka, Treatment, Supreme Court of India, Health, Advocate, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.