SWISS-TOWER 24/07/2023

മലപ്പുറത്ത് യാത്രക്കാരുമായി പുറപ്പെട്ട ജങ്കാര്‍ കടലിലൊഴുകി

 


മലപ്പുറം: (www.kvartha.com 24.07.2014) മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ജങ്കാര്‍ യാത്രക്കാരുമായി കടലിലേക്കൊഴുകിയത് പരിഭ്രാന്തി പടര്‍ത്തി. തിരൂരില്‍ നിന്ന് പൊന്നാനിയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ജങ്കാറാണ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയത്.

അപകട സമയത്ത് അമ്പതോളം യാത്രക്കാരും കുറച്ച് വാഹനങ്ങളുമായിരുന്നു ജങ്കാറിലുണ്ടായിരുന്നത്.  അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടുകളില്‍ യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചു.  തീരദേശ സേനയും നാട്ടുകാരും മത്സ്യബന്ധനം നടത്തുകയായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജങ്കാറിനെ പിന്നീട് കരയ്‌ക്കെത്തിച്ചു.

മലപ്പുറത്ത് യാത്രക്കാരുമായി പുറപ്പെട്ട ജങ്കാര്‍ കടലിലൊഴുകി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Ponnani, Malappuram, Passengers, Vehicles, Protection, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia