ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ടെലിവിഷന്‍ ചാനലും

 


ഡെല്‍ഹി: (www.kvartha.com 10.07.2014) വ്യവസായ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള ബഡ്ജറ്റാണ് മോഡി സര്‍ക്കാരിന്റെ കന്നിബജറ്റ്.

കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ അറിവുകള്‍ യഥാസമയം ലഭ്യമാക്കാനായി  കിസാന്‍ ടെലിവിഷന്‍ നല്‍കും. ഇതിന് വേണ്ടി 100 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ബഡ്ജറ്റില്‍ അനുവദിച്ചു. കലിംഗ പോര്‍ട്ടില്‍ ഹാര്‍ഡ്‌വെയര്‍ ഹാന്‍ഡ്‌ലിങ് സൗകര്യവും ഏര്‍പ്പെടുത്തും.

ധനകാര്യ നിയന്ത്രണം, വിലക്കയറ്റം പിടിച്ചു നിര്‍ത്തല്‍ എന്നിവയ്ക്കു ബഡ്ജറ്റില്‍ മുന്‍തൂക്കം നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.  നികുതി വരുമാനത്തോടൊപ്പം നികുതിയേതര വരുമാനവും വര്‍ധിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കും. ഭക്ഷ്യ  പെട്രോളിയം സബ്‌സിഡി പൊളിച്ചെഴുതും. ചരക്കു സേവന നികുതി നികത്താനുള്ള വഴികള്‍ തേടുമെന്നും  ബജറ്റില്‍ പറയുന്നു.

വിമാനത്താവളങ്ങളുടെ നിര്‍മാണത്തിനു പിപിപി മോഡല്‍ സ്വീകരിക്കും. രാജ്യത്ത് ഇപ്പോള്‍ 15,000 കിലോമീറ്റര്‍ വാതക പൈപ് ലൈനുകളാണുള്ളത്.  പിപിപി മോഡല്‍ വഴി അത് ഇരട്ടിയാക്കാനുള്ള വഴികള്‍ സ്വീകരിക്കും. കൂടാതെ സ്വകാര്യ  പൊതുമേഖലാ പങ്കാളിത്തത്തോടെ രാജ്യത്തു പുതിയ പോര്‍ട്ടുകള്‍ കൊണ്ടുവരും. തെര്‍മല്‍ പവര്‍ ടെക്‌നോളജിക്ക് ബഡ്ജറ്റില്‍ 100 കോടി അനുവദിച്ചു.

ഹാന്‍ഡ്‌ലൂം, ഹാന്‍ഡിക്രാഫ്റ്റ് വസ്ത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനായി ഡെല്‍ഹിയില്‍ വസ്ത്രകലാ അക്കാദമി സ്ഥാപിക്കും.

ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ടെലിവിഷന്‍ ചാനലും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

Keywords:  New Delhi, Budget meet, Narendra Modi, Farmers, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia