SWISS-TOWER 24/07/2023

ഒടുവില്‍ വിമതരുടെ തടവില്‍ നിന്നും നഴ്‌സുമാര്‍ക്ക് മോചനം; ശനിയാഴ്ച കേരളത്തിലെത്തും

 


ഡെല്‍ഹി: (www.kvartha.com 04.07.2014) ആഭ്യന്തര സംഘര്‍ഷം നടക്കുന്ന ഇറാക്കില്‍ വിമതര്‍ തടവിലാക്കിയ 46 മലയാളി നഴ്‌സുമാര്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നു.

മൊസൂളില്‍ അല്‍ജിഹാരി ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിലാണ് നഴ്‌സുമാരെ വിമതര്‍ പാര്‍പ്പിച്ചിരുന്നത്. മോചിപ്പിച്ചതിനു ശേഷം വിമതര്‍ തന്നെയാണ് അവരുടെ വാഹനങ്ങളില്‍ 89 കിലോമീറ്റര്‍ അകലെയുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലെത്തില്‍ വെള്ളിയാഴ്ച നഴ്‌സുമാരെ എത്തിച്ചത്. വിമതരുടെ തടവില്‍ നിന്നും രക്ഷപ്പെട്ടുവരുന്ന നഴ്‌സുമാരെയും കാത്ത് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ നില്‍പുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസി ഇര്‍ബിലില്‍ ഹോട്ടലില്‍ നഴ്‌സുമാര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇന്ത്യയിലേക്ക്  നഴ്‌സുമാരെ  കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വൈകിട്ട് അഞ്ചു മണിയോടെ ഡെല്‍ഹിയില്‍ നിന്ന് ഇര്‍ബിലിലേക്ക് തിരിക്കും. രാത്രി 12 മണിയോടെയാണ് നഴ്‌സുമാര്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്. ശനിയാഴ്ച  രാവിലെ വിമാനം കൊച്ചിയിലെത്തും.

വിമതര്‍ ആശുപത്രിയില്‍ നിന്ന്  പെട്ടെന്ന് മോചിപ്പിച്ചതിനാല്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായാണ് നഴ്‌സുമാര്‍ വിമാനത്താവളത്തിലെത്തിയത്.  അതുകൊണ്ടുതന്നെ പലരുടെയും യാത്രാരേഖകള്‍ വ്യക്തമല്ല. ഇവ ശരിയാക്കുന്നതിനായി ഇര്‍ബില്‍ വിമാനത്താവളത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനാലാണ് യാത്ര രാത്രിയിലേക്ക് നീട്ടിയത്.

വിമതരുടെ തടവില്‍ നിന്നും മോചിതരായ നഴ്‌സുമാരെ കൊച്ചിലെത്തിക്കണമെന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നഴ്‌സുമാരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. അവരെ കൊച്ചിയിലെത്തിച്ച ശേഷം കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ തമിഴ്‌നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം.

നഴ്‌സുമാരെ വിമതര്‍ ഇന്ത്യന്‍ എമ്പസിക്ക് കൈമാറിയ വിവരം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ പദവിയിലുള്ള പ്രതിനിധിയും ഡെല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണറും ഇര്‍ബിലിലേക്ക് പോകുന്നുണ്ട്.

ഒടുവില്‍ വിമതരുടെ തടവില്‍ നിന്നും നഴ്‌സുമാര്‍ക്ക് മോചനം; ശനിയാഴ്ച കേരളത്തിലെത്തും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords:  Indian nurses to reach Kochi at 7 am Tomorrow, say govt sources, New Delhi, Iraq, Embassy, Hospital, Hotel, Airport, Flight, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia