ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം: 2 കായികാധ്യാപകര്‍ അറസ്റ്റില്‍
Jul 29, 2014, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 29.07.2014) ബംഗളൂരു വിബ്ജിയോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ രണ്ട് കായികാധ്യാപകര്‍ അറസ്റ്റില്‍ .
സ്‌കൂളിലെ കരാര്‍ ജീവനക്കാരായ ലാല്‍ ഗിരി(21), വസിം പാഷ(28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൂട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അന്വേഷണം ഇനിയും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഹാര്‍ സ്വദേശി സ്‌കേറ്റിങ്ങ് ഇന്‍സ്ട്രക്ടര്‍ മുസ്തഫ എന്ന മുന്നയ്ക്ക് പീഡനവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ ഇയാള്‍ക്കെതിരെയുള്ള അന്വേഷണം തുടരും.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് കായികാധ്യാപകര്‍ പീഡിപ്പിച്ചത്. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ജൂലൈ പതിനാലിനാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സംഭവം വിവാദമായതോടെ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിലും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് അന്വേഷിച്ചിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഔറാദ്കറെ മാറ്റി എംഎന്‍ റെഡ്ഡിയെ സര്‍ക്കാര്‍ കമ്മീഷണറായി നിയമിച്ചു. സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് സ്‌കൂള്‍ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുതിയ കമ്മീഷണര്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. സ്‌കൂളില്‍ പീഡന സംഭവം അരങ്ങേറിയതിനാല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കിയരുന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ കാരണം അടച്ചിട്ട സ്‌കൂള്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി സ്‌കൂളില്‍ 110 സിസി ടിവി ക്യാമറകളടക്കമുള്ള കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.

Keywords: Gym Instructors Arrested for Allegedly Raping Bangalore 6-Year-Old, Police, Allegation, Bihar, Complaint, Case, Parents, Protection, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.