SWISS-TOWER 24/07/2023

ഗാസ രക്തക്കളം: കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി

 


ജറുസലേം: (www.kvartha.com 12.07.2014) ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി.

ഹമാസിന്റെ ഭാഗത്തു നിന്നും മധ്യ ഇസ്രയേലില്‍ രൂക്ഷമായ റോക്കറ്റ് ആക്രമണം തുടരുന്നു. അതേസമയം സമാധാനാന്തരീക്ഷം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഹമാസ് വെടിവെപ്പ് നിര്‍ത്തുന്നതുവരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ  ആക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം  എട്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹമാസ് അനുകൂലികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തുടരുമെന്നും അതില്‍ നിരപരാധികളും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ മുന്നൂറിലധികം വീടുകള്‍ പൂര്‍ണമായും ഭാഗികമായും  തകര്‍ന്നിട്ടുണ്ട്. ഗാസയിലെ 108 കേന്ദ്രങ്ങള്‍ ആക്രമിച്ചു കഴിഞ്ഞതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു.  ഇസ്രായേലിലെ വിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്യുന്ന വിദേശവിമാനങ്ങള്‍ ആക്രമിക്കുമെന്ന് പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിന്റെ സായുധവിഭാഗം 'എസ്സെഡൈന്‍ അല്‍ഖസ്സം ബ്രിഗേഡ്' മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാലസ്തീനില്‍ സമാധാനം പുന:സ്ഥാപിക്കാനായി ഇരുവിഭാഗത്തിനോടും ആക്രമണം നിറുത്തിവെയ്ക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. പാലസ്തീനിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താനായി   യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.

ഗാസ രക്തക്കളം: കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Gaza death toll nears 108, Israel does not rule out ground offensive, Prime Minister, House, attack, America, Conference, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia