Follow KVARTHA on Google news Follow Us!
ad

അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: മന്ത്രിയുള്‍പ്പെടെ 32 എംഎല്‍എമാര്‍ രാജിവെച്ചു

അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് മന്ത്രിയുള്‍പ്പെടെ Congress, Lok Sabha, Election, MLA, Resignation, Chief Minister, Rahul Gandhi, BJP, National,
ഗുവാഹത്തി: (www.kvartha.com 21.07.2014) അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് മന്ത്രിയുള്‍പ്പെടെ 32 എംഎല്‍എമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ എതിര്‍ക്കുന്ന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയും 31 എംഎല്‍എമാരും തിങ്കളാഴ്ച രാജിവെച്ചതോടെയാണ് അസം സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

അതേസമയം ഇനിയും എംഎല്‍എമാര്‍ രാജിവെച്ചൊഴിയുമെന്നും മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ രാജി മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും  ഹിമാന്ത പറഞ്ഞു.

നേരത്തെ 55 എം.എല്‍.എ.മാരുടെ പിന്തുണയോടെ ഹിമാന്ത ബിശ്വശര്‍മ മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നു. അസമിലെ 126 അംഗ നിയമസഭയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് 77 അംഗങ്ങളാണുള്ളത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ എഐയുഡിഎഫിന് 17 സീറ്റും, ബിപിഎഫിന് 12ഉം എജിപിക്ക് ഒന്‍പതും ബി.ജെ.പി.ക്ക് അഞ്ചും അംഗങ്ങളാണുള്ളത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിയില്‍ നിന്നും പിന്‍മാറണെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ആകെയുള്ള 14 ലോക്‌സഭാ സീറ്റുകളില്‍ വെറും മൂന്ന് സീറ്റ്  മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. ബിജെപി. ഏഴു സീറ്റ് സ്വന്തമാക്കി. ഗോഗോയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും വിമത നീക്കം തടയാന്‍ കഴിഞ്ഞില്ല.

Asam, Tarun Gogoi, Congress, Lok Sabha, Election, MLA, Resignation, Chief Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം
Keywords: Asam, Tarun Gogoi, Congress, Lok Sabha, Election, MLA, Resignation, Chief Minister, Rahul Gandhi, BJP, National.

Post a Comment