Follow KVARTHA on Google news Follow Us!
ad

കോമണ്‍വെല്‍ത്ത് ഗെയിംസ് : ആദ്യ ദിനം ഇന്ത്യന്‍ താരങ്ങള്‍ക്ക് 7 മെഡലുകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനത്തില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കി England, Australia, Hockey, Boxing, Badminton, World,
ഗ്ലാസ്‌ഗോ: (www.kvartha.com 25.07.2014) കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനത്തില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം.

രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് ആദ്യ ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ സുഖെന്‍ ഡേക്കും സഞ്ജിതാ ചാനുവുമാണ്  സ്വര്‍ണം നേടിയത്.

ജൂഡോയില്‍ നവജോത് ചന്നയും, സുശീല ലിക്മബനും വെള്ളി മെഡല്‍ നേടി. 60 കിലോ പുരുഷ വിഭാഗത്തിലാണ് നവജോത് ചന്ന വെള്ളി മെഡല്‍ നേടിയത്. 48 കിലോ വനിതാ വിഭാഗത്തില്‍ സുശീലയും വെള്ളി മെഡല്‍ നേടി. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും ഗണേഷ് മാലി വെങ്കലവും നേടി.

അതേസമയം ആറ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 17 മെഡലുകള്‍ നേടി ഇംഗ്ലണ്ട് മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി.  അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലുകളുമായി തൊട്ടു പിന്നില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആതിഥേയരായ സ്‌കോട്ട്‌ലാന്റ് 10 മെഡലുകളുമായി ആദ്യ ദിനം മികച്ച മുന്നേറ്റമാണ് നടത്തിയത്.

വനിതാ ഹോക്കിയില്‍ ഇന്ത്യ കാനഡയെ തോല്‍പ്പിച്ചു. ബാഡ്മിന്‍ഡണിലും സ്‌ക്വാഷിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ് എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.

രണ്ടാം ദിനമായ വെള്ളിയാഴ്ചയും ഇന്ത്യ മികച്ച മെഡല്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങളാണ് രണ്ടം ദിനത്തില്‍ ഇന്ത്യയ്ക്കുള്ളത്.  പുരുഷന്മാരുടെ പത്ത് എംഎം എയര്‍ റൈഫിളില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും, വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഹീനസി സിദ്ധുവും മത്സരിക്കുന്നുണ്ട്.

ശിവഥാപ, സുമിത് സംഖ്‌വാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാറ്റുരയ്ക്കുന്ന ബോക്‌സിംഗിലും ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയാണുള്ളത്.  പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ഭാരോദ്വഹനം, ജൂഡോ, സ്‌ക്വാഷ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണവും 27 വെളളിയും 36 വെങ്കലവും ഉള്‍പെടെ  101 മെഡലുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണയും മികച്ച മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ മത്സരത്തിനെത്തിയിരിക്കുന്നത്.

CWG 2014: Impressive India starts with 7 medals in Glasgow,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പി. കരുണാകരന്‍ എംപിയുടെ പിഎ പി.ബി. മനോജന്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords: CWG 2014: Impressive India starts with 7 medals in Glasgow, England, Australia, Hockey, Boxing, Badminton, World.

Post a Comment