Follow KVARTHA on Google news Follow Us!
ad

പെരുന്നാള്‍ ദിനത്തിലും ഗസ രക്തക്കളമായി: 7 കുട്ടികളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു

പെരുന്നാള്‍ ദിനത്തിലും ഗസ ചോരക്കളമായി.Israel, attack, Children, Killed, Gun Battle, Prime Minister, World,
ടെല്‍ അവീവ്: (www.kvartha.com 29.07.2014) പെരുന്നാള്‍ ദിനത്തിലും ഗസ ചോരക്കളമായി.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഏഴു കുരുന്നുകളടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഗസയിലെ  അഭയാര്‍ത്ഥി ക്യാംപിലെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 230 ആയി.

ചെറിയ പെരുനാള്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കണമെന്ന  അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം നടത്തിയത്. ഗസയിലെ യുഎന്‍ അഭയാര്‍ത്ഥി ക്യാംപിനുനേരെയും  ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി.

ഗസയില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ  പ്രമേയം വന്നതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ശനിയാഴ്ച ഗസയില്‍ ഹമാസും ഇസ്രയേലും സംയുക്തമായി 16 മണിക്കൂര്‍  വെടിനിര്‍ത്തല്‍ നടത്തിയിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം കഴിഞ്ഞതോടെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 4 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലും കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

 മാത്രമല്ല ഹമാസിന്റെ  24 മണിക്കൂര്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം ഇസ്രയേല്‍ തള്ളുകയും ചെയ്തു. ഈദ് ദിവസം ഉച്ചയ്ക്ക് ശേഷമാണ്  ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായ അക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മൂന്നാഴ്ചയോളമായി തുടരുന്ന  ആക്രണത്തില്‍ 43 ഇസ്രയേല്‍ സൈനികരുള്‍പ്പെടെ 1040 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് പലരും മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

Israel, Attack, Children, Killed, Gun Battle,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Israel, Attack, Children, Killed, Gun Battle, Prime Minister, World. 

Post a Comment