ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കേണ്ടെന്ന് ജെയ്റ്റ്‌ലി

 


ഡെല്‍ഹി: (www.kvartha.com 02.07.2014) എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നികുതിരംഗത്ത് കാര്യമായ മാറ്റത്തിനു ശ്രമിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വതന്ത്ര കമ്പോളത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാകും സ്വീകരിക്കുക. ഓഹരിവിപണിയോടും വ്യവസായികളോടും മൃദുസമീപനം കൈക്കൊള്ളും.

കോണ്‍ഗ്രസ്  സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ ബി ജെ പി  സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് സൂചന. കുറഞ്ഞ വളര്‍ച്ചാ നിരക്കും വര്‍ധിച്ചുവരുന്ന ധനകമ്മിയും പണപ്പെരുപ്പവുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും ബജറ്റ് അവതരിപ്പിക്കുന്നത്.

ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികള്‍ എണ്ണക്കമ്പനികള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍  എണ്ണ വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മോശം കാലവര്‍ഷവും കണക്കിലെടുത്തുള്ള ബജറ്റാവും  അവതരിപ്പിക്കുകയെന്ന സൂചനയും  ജെയ്റ്റ്‌ലി നല്‍കുന്നു.

ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കേണ്ടെന്ന് ജെയ്റ്റ്‌ലി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Budget 2014: Arun Jaitley for fiscal prudence over mindless populism, NDA,UPA, New Delhi, Iraq, Gun Battle, Congress, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia