ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com 08.07.2014) അഫ്ഗാനിസ്താനില്‍ നടന്ന രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ലോകബാങ്കിന്റെ മുന്‍ സാമ്പത്തിക വിദഗ്ധന്‍ അഷ്‌റഫ് ഗാനിക്ക് മികച്ച വിജയം. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്.
ജൂണ്‍ 14ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 56.44 ശതമാനം വോട്ടാണ് ഗാനി നേടിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അബ്ദുല്ലക്ക് 43.6 ശതമാനം വോട്ടുകളാണ് നേടാനായത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഫലം ജുലൈ 22ന് പുറത്തുവിടും.
തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായുള്ള എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ളയുടെ പരാതിയെ തുടര്‍ന്ന് ഏഴായിരത്തോളം പോളിംഗ് സ്‌റ്റേഷനുകളില്‍ പുന:പരിശോധന നടത്തിയതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. അതേസമയം തന്റെ വിജയം സുതാര്യമാണെന്ന് അഷ്‌റഫ് ഗാനി അവകാശപ്പെട്ടു.
മുന്‍ പ്രസിഡന്റ് ഹമിദ് കര്‍സായിയുടെ വിശ്വസ്തനായാണ് അഷ്‌റഫ് ഗാനി അറിയപ്പെടുന്നത്. പുതിയ പ്രസിഡന്റിന് അഫ്ഗാനില്‍ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരിക. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം വലിയ ആശങ്ക ഉയര്‍ത്തുകയാണ്.
താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തെ തനിച്ച് ചെറുക്കാന്‍ അഫ്ഗാന്‍ സൈന്യത്തിന് കഴിയുമോ എന്ന കാര്യത്തിലും രാജ്യം വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുന്നതും പുതിയ പ്രസിഡന്റിനെ സംബന്ധിച്ചടത്തോളം കടുത്ത പരീക്ഷണമാണ്.

Keywords: Ashraf Ghani takes million-vote lead in Afghan presidential poll, Afghanistan's Abdullah rejects election result as "coup" against people, Kabul, World, Election Commission, Complaint, America, Terrorists, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.