ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കള്‍സന് 18 വര്‍ഷം തടവ്

 


ലണ്ടന്‍: (www.kvartha.com 05.07.2014) ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കള്‍സന് കോടതി 18 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

കഴിഞ്ഞ എട്ടുമാസമായി കള്‍സണ്‍ കോടതിയില്‍  വിചാരണ നേടുകയായിരുന്നു. വിചാരണയില്‍ കള്‍സന്‍ കുറ്റക്കാരനെന്നു കണ്ടതിനാല്‍ ലണ്ടനിലെ ഓള്‍ഡ് ബെയിലി കോടതിയാണ് ശിക്ഷ വിധിച്ചത്.

കള്‍സന്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ എഡിറ്ററായിരിക്കെ 2003-2007 കാലയളവില്‍ ചൂടുവാര്‍ത്തകള്‍ക്കു വേണ്ടി ഫോണ്‍ചോര്‍ത്തി എന്നതാണ് കള്‍സനെതിരെയുള്ള കേസ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാര്‍ത്താവിനിമയ വകുപ്പ് ഡയറക്ടറായി ചുമതലയേല്‍ക്കാനിരിക്കെയാണ് കോടതിയുടെ നടപടി. ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വിധിയെ കുറിച്ച്  പ്രതികരിച്ചു.

മറ്റു നാലു പത്രപ്രവര്‍ത്തകരും സ്വകാര്യ അന്വേഷകനായ ഗ്‌ളെന്‍ മള്‍കെയറും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. ന്യൂസ് ഇന്റര്‍നാഷണലിന്റെ മുന്‍ മേധാവി റിബേക്കാ ബ്രൂക്‌സിന്റെ പേരിലുണ്ടായിരുന്ന കേസുകള്‍ കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.

ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കള്‍സന് 18 വര്‍ഷം തടവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുരുടപദവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

Keywords:  Andy Coulson gets 18-month jail for phone hacking, Britain, Court, Prime Minister, News, Director, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia