അള്‍ജീരിയന്‍ വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്കകം കാണാതായി

 


അള്‍ജിയേഴ്‌സ്: (www.kvartha.com 24.07.2014) വ്യോമയാന ഗതാഗതത്തിന് ആശങ്ക ഉണര്‍ത്തി വീണ്ടും വിമാനം കാണാതായി. ബുര്‍കിനാഫെസോയില്‍നിന്ന് അള്‍ജീരിയയിലേക്കു പോവുകയായിരുന്ന അള്‍ജീരിയന്‍ സര്‍ക്കാരിന്റെ വിമാനമാണ് കാണാതായത്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസയുടെ തലസ്ഥാനമായ ഉഗാഡുഗുവില്‍ നിന്ന് അള്‍ജീരിയയിലേക്ക് പുറപ്പെട്ട എ.എച്ച് 5017 എന്ന വിമാനമാണ് പറന്നുയര്‍ന്ന് 50 മിനിട്ടിന് ശേഷം റഡാറില്‍ നിന്നും  അപ്രത്യക്ഷമായത്.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55 മണിയോടു കൂടിയാണ് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം അവസാനിച്ചത്. അവസാനമായി ബന്ധപ്പെടുമ്പോള്‍  വിമാനം ആഫ്രിക്കന്‍ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താനുള്ള  അടിയന്തര തെരച്ചിലുകള്‍  ആരംഭിച്ചിട്ടുണ്ട്.

അള്‍ജീരിയയ്ക്ക് തെക്ക് ഭാഗത്തായി മാല ദ്വീപുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഉഗാഡുഗു. ഇതിന്റെ  വടക്കന്‍മേഖല സംഘര്‍ഷമേഖലയാണ്. അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ നിന്നും ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനവും വഴിയില്‍ വെച്ച് അപ്രത്യക്ഷമായിരുന്നു.

ഇതുവരെയും വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും മലേഷ്യന്‍ വിമാനമായ എം എച്ച് 17 റഷ്യന്‍- ഉക്രൈന്‍ അതിര്‍ത്തിയില്‍ വെച്ച് റഷ്യന്‍ വിമതര്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു.

അക്രമത്തില്‍ 295 ആളുകളാണ് കത്തിക്കരിച്ചത്. മൃതദേഹങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആ സംഭവത്തില്‍ നിന്നും മോചനം നേടുന്നതിനു മുമ്പെ വീണ്ടും വ്യോമയാന മേഖലയിലൂടെ കടന്നു പോവുകയായിരുന്ന അള്‍ജീരിയന്‍ വിമാനവും കാണാതായത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നു.

അള്‍ജീരിയന്‍ വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്കകം കാണാതായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കീഴൂരില്‍ തെങ്ങ് ഒടിഞ്ഞുവീണ് ക്ഷേത്ര സ്ഥാനികന്റെ വീടു തകര്‍ന്നു
Keywords:  Algeria lost contact with Air Algerie aircraft - APS state news agency, Beijing, China, Passengers, Dead, Missing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia