കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമന പരോളില്‍ ഇറങ്ങി മുങ്ങിയിട്ട് നാലു വര്‍ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.06.2014) കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി കേരളത്തെ ഞെട്ടിച്ച ഡോ. ഓമന പരോളില്‍ ഇറങ്ങി മുങ്ങിയിട്ട് നാലു വര്‍ഷം. അവരെ അന്വേഷിക്കുന്നത് കേരള പോലീസ് ഏകദേശം അവസാനിപ്പിച്ച സ്ഥിതിയാണിപ്പോള്‍. പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി നിലവിലുണ്ടെന്നു മാത്രം. കുപ്രസിദ്ധമായ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായര്‍ വാര്‍ത്തകളില്‍ നിറുകയും ക്രിമിനല്‍ കേസുകളില്‍പെടുന്ന സ്ത്രീകളേക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുമ്പോഴാണ് കേരളത്തിലെ അറിയപ്പെട്ട ആദ്യ പെണ്‍കൊലയാളി തടവുകാലം കഴിയാതെതന്നെ സ്വസ്ഥമായി എവിടെയോ ജീവിക്കുന്നത്.

1990കളുടെ അവസാനമാണ് ഡോ. ഓമന പ്രതിയായ കൊലക്കേസ് ഉണ്ടായത്. പയ്യന്നൂര്‍ സ്വദേശിയായ അവരെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.  ഈ മൃതദേഹ അവശിഷ്ടങ്ങളാണ് ആദ്യം പോലീസിന്റെ ശ്രദ്ധയിലെത്തിയത്. നാട്ടുകാര്‍ കണ്ടെത്തിയ പെട്ടിയും പുരുഷ ശരീരാവശിഷ്ടങ്ങളും തെളിവായി കൊലപാതകത്തിന്റെ തെളിവുകളാണെന്ന്  മനസിലാക്കിയ പോലീസ് ആ തുമ്പുപിടിച്ച് നടത്തിയ അന്വേഷണമാണ് ഡോ. ഓമനയിലെത്തിയത്. വന്‍ വാര്‍ത്തയായി മാറിയ സംഭവമായിരുന്നു അത്.

പോലീസ് പിടിയിലായ ഡോ. ഓമന കുറ്റം സമ്മതിച്ചു. കേസില്‍ അവര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത് 2008ല്‍ ആണ്. വിധി വരാന്‍ വൈകിയാണു കാരണം. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ അവര്‍ തടവുജീവിതം തുടങ്ങുകയും ചെയ്തു. പക്ഷേ, ഡോ. ഓമന ഇപ്പോള്‍ ജയിലില്‍ ഇല്ല. രണ്ടു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച ശേഷം 2010ല്‍ പരോളില്‍ ഇറങ്ങിയ അവര്‍ എവിടെയാണ് എന്ന് കഴിഞ്ഞ നാലു വര്‍ഷമായി കേരള പോലീസ് തിരയുന്നു എന്നാണു വയ്പ്. പക്ഷേ, പിടികിട്ടിയിട്ടില്ല എന്നു മാത്രം.

ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കാറിലിട്ട് ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാത്തതാണ് ഇതുപോലെ മറ്റൊരു നാണക്കേടായി കേരള പോലീസിന്റെ ചരിത്രത്തിലുള്ളത്. ടി.പി. വധം പോലെ കുപ്രസിദ്ധമായ പല കേസുകളിലും അതിവേഗം പ്രതികളെ പിടികൂടി അന്വേഷണമികവ് തെളിയിച്ച കേരള പോലീസ് ഓമനക്കേസില്‍ നാണംകെട്ടിരിക്കുകയാണ്.

സരിതാ നായര്‍ക്കു പുറമേ ആറ്റിങ്ങല്‍ കേസിലെ പ്രതി അനുശാന്തി, ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ എന്നിവരും കുപ്രസിദ്ധ വനിതാ ഗൂണ്ട ശോഭാ ജോണും ഉള്‍പ്പെടെ പ്രമാദമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സ്്ത്രീകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. എന്നാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിയായ സ്ത്രീ രക്ഷപ്പെട്ടതിനേക്കുറിച്ച് പോലീസിന് ഉത്കണ്ഠയുമില്ല.

ഈ പ്രശ്‌നം ജയില്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം അത് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തതായാണു സൂചന.

ഓമന രക്ഷപ്പെട്ടു എന്നു മനസിലായ പിന്നാലെതന്നെ ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് പ്രത്യേക സംഘത്തെ നിയോഗിക്കുകയാണുണ്ടായത്.
കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമന പരോളില്‍ ഇറങ്ങി മുങ്ങിയിട്ട് നാലു വര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Omana, Lover, Police, Murder case, Accused, Bail, Missing, Kerala, Where is Omana? no idea; Kerala Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia