SWISS-TOWER 24/07/2023

സഹോദരിയുടെ പ്രതിശ്രുത വരനെ ന്യായീകരിച്ച് നടി ഇനിയ

 


കൊച്ചി: (www.kvartha.com 18.06.2014) വീട്ടിലെ മോഷണത്തിന് പിന്നില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷെബിനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ താരം ഇനിയ.

വര്‍ഷങ്ങളായി വീടുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷെബിന്‍ ഒരിക്കലും മോഷ്ടിക്കില്ലെന്നും സാമ്പത്തികമായി തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഷെബിന് മോഷ്ടിക്കേണ്ട ആവശ്യമില്ലെന്നുമാണ് നടി പറയുന്നത്. അതേസമയം, കൂട്ടുകാരുടെ പ്രേരണയാല്‍  മോഷണം ചെയ്യാനുള്ള സാധ്യതയും നടി തള്ളിക്കളയുന്നില്ല.

കേസിന്റെ സത്യാവസ്ഥ തെളിയുന്നതു വരെ സഹോദരിയുടെ വിവാഹത്തിന് കാത്തിരിക്കേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനംമെന്നും   നടി വെളിപ്പെടുത്തി. ഏറെക്കാലത്തെ പരിചയത്തിനുശേഷമാണ് സ്വാതിയും ഷെബിനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.

എസ്‌റ്റേറ്റുകളും വിതരണക്കമ്പനിയുമൊക്കെ സ്വന്തമായുള്ള ഷെബിന്‍  പണത്തിനു വേണ്ടി ഒരിക്കലും മോഷ്ടിക്കാന്‍ സാധ്യതയില്ല. മോശം കൂട്ടുകെട്ടുള്ള ഷെബീനെ കൂട്ടുകാര്‍ കുടുക്കിയതാണോ എന്ന സംശയവും നടി പ്രകടിപ്പിച്ചു. മോഷണത്തിന് ഷെബിനൊപ്പം പിടിയിലായ ശംഖുമുഖം ചിത്തിര നഗര്‍ സ്വദേശി കരുപ്പെട്ടി സജി എന്ന സജിയുമായി ഷെബിന്  ബന്ധമില്ലെന്നും നടി പറഞ്ഞു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആഡംബര ജീവിതത്തിനു വേണ്ടിയാണ്  മോഷണം നടത്തിയതെന്ന് ഷെബിന്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ പിന്തുണച്ചു കൊണ്ടുള്ള നടിയുടെ നിലപാട് ഇപ്പോള്‍ പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

തങ്ങളുടേതിനേക്കാള്‍ താഴ്ന്ന നിലയിലുള്ള കുടുംബമാണ് ഷെബിന്റേതെന്ന സ്വാതിയുടെ കുറ്റപ്പെടുത്തലാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ്  പ്രതി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍   ഇനിയയുടെ വെളിപ്പെടുത്തല്‍  പോലീസിനെ കുഴപ്പിച്ചിരിക്കയാണ്. കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ പോലീസ്.

സഹോദരിയുടെ പ്രതിശ്രുത വരനെ ന്യായീകരിച്ച് നടി ഇനിയ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട്ടേക്കു കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി 3 പേര്‍ ഉപ്പിനങ്ങാടിയില്‍ അറസ്റ്റില്‍

Keywords:  We Are Waiting For The Real Culprits, Says Iniya, Kochi, Sisters, theft, Police, Marriage, Family, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia