കര്‍ണാടക, അസം, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാജിവെച്ചു

 


ഡെല്‍ഹി: (www.kvartha.com 17.06.2014) യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായി അസം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രാജിവെച്ചു.

കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള  ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണിലൂടെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഭാഗമായി ജെ ബി പട്‌നായിക്, എച്ച് ആര്‍ ഭരദ്വാജ്, ബി എല്‍ ജോഷി എന്നിവര്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ചു. രാജസ്ഥാന്‍ ഗവര്‍ണര്‍ ആല്‍വ രാജിക്കാര്യം ചര്‍ച്ച ചെയ്യാനായി  ചൊവ്വാഴ്ച വൈകിട്ട് രാഷ്ട്രപതിയെ കാണും.

കേരളാ ഗവര്‍ണര്‍ ഷീലാ ദിക്ഷിത്, ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണന്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാള്‍ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോടാണ് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഗവര്‍ണര്‍മാര്‍  സ്ഥാനമൊഴിഞ്ഞു കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ബി ജെ പിയിലെ മുതിര്‍ന്ന അംഗങ്ങളെ ചുമതലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കേരളത്തില്‍ ഒ രാജഗോപാലനെ പരിഗണിക്കാനാണ് സൂചന.

കര്‍ണാടക, അസം, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാജിവെച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Uttar Pradesh, Karnataka and Assam governors quit office, more to follow, New Delhi, Phone call, UPA, President, Gujrath, Rajastan, Congress, O Rajagopal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia