ഏഷ്യാനെറ്റ് ന്യൂസ് പുതിയ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍; ടി.എന്‍. ഗോപകുമാര്‍ തുടരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.06.2014) പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ എഡിറ്ററാകും. ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന അദ്ദേഹം അവിടെ നിന്നു രാജിവെച്ചു. ഈ മാസം 20ന് ഏഷ്യാനെറ്റ് ന്യൂസില്‍ ചുമതലയേല്‍ക്കും എന്നാണു വിവരം.

മലയാളത്തിലെ ആദ്യ സ്വകാര്യ ടി.വി. ചാനലായി 16 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യാനെറ്റ് പിന്നീട് ഏഷ്യാനെറ്റ് എന്റര്‍ടെയ്ന്‍മെന്റ് ചാനലും എസിവി പ്രാദേശിക ചാനലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ ചാനലുമായി മാറുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൂപ്പ് എഡിറ്ററായ ടി.എന്‍. ഗോപകുമാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മാസങ്ങളായി സജീവമല്ല. എന്നാല്‍ അദ്ദേഹത്തെ മാറ്റാതെ തന്നെയാണ് പുതിയ എഡിറ്ററെ നിയമിക്കുന്നതെന്ന് അറിയുന്നു. തസ്തികയുടെ പേര് വേറെയായിരിക്കും എന്നു മാത്രം.

പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികനും സിപിഎം നേതാവുമായിരുന്ന അന്തരിച്ച പി. ഗോവിന്ദപ്പിള്ളയുടെ മകനാണ് എം.ജി. രാധാകൃഷ്ണന്‍. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തക ആര്‍. പാര്‍വതീ ദേവി സഹോദരിയാണ്.
ഏഷ്യാനെറ്റ് ന്യൂസിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ടി.എന്‍. ഗോപകുമാറിന്റെ മാതൃക പിന്തുടരാന്‍ കഴിയുന്ന വിധത്തില്‍ നേരത്തേതന്നെ അവരുമായി നല്ല ബന്ധമുള്ളയാളാണ് രാധാകൃഷ്ണന്‍.

ഇടക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ ചിലരും അവിടുത്തെ ജേര്‍ണലിസ്റ്റുകളുമായി ഒത്തുപോകാന്‍ സാധിക്കാതെവന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്ഥാപനത്തില്‍ നിന്ന് കൊഴിഞ്ഞുപോക്കിനും ഇത് കാരണമായി. തലസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ ലോകവുമായി മൊത്തത്തില്‍ നല്ല ബന്ധം പുലര്‍ത്തുന്നു എന്നതാണ് രാധാകൃഷ്ണന്റെ വലിയ കൈമുതല്‍. ഈ സ്വാധീനം മാധ്യമ പ്രവര്‍ത്തനേതര കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടുമില്ല.

അതേസമയം, തികഞ്ഞ ഇടതുപക്ഷക്കാരനായ എം ജി രാധാകൃഷ്ണന്റെ വരവ് ഏഷ്യാനെറ്റിനെ കൂടുതല്‍ ഇടതു ചായ്‌വുള്ള ന്യൂസ് ചാനലാക്കില്ലെന്നാണ് അതിലെ മാധ്യമ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നയപരമായ നിലപാടുകള്‍ എടുക്കാന്‍ കഴിയാത്ത വിധത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഘടന എന്നതാണു കാരണം.
ഏഷ്യാനെറ്റ് ന്യൂസ് പുതിയ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍; ടി.എന്‍. ഗോപകുമാര്‍ തുടരും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: MG Radhakrishnan, Asianet News, Editor, Channel, Media, PG's son to be Asianet News editor.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia