മുംബൈ: (www.kvartha.com 08.06.2014) മുംബൈയില്‍ മെട്രോ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. നഗരത്തിന്റെ കിഴക്ക്പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിച്ചുകൊണ്ട് വെര്‍സോവ അന്ധേരിഘട്‌കോപര്‍ പാതയിലാണ് മെട്രോ ഓടിത്തുടങ്ങിയത്.
വെര്‍സോവയില്‍ നടന്ന ചടങ്ങില്‍ മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പച്ചക്കൊടി വീശി ആദ്യ യാത്രക്ക് തുടക്കമിട്ടു. അജിത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. റിയലന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ അനില്‍ അംബാനി, ഭാര്യ ടീന അംബാനി, ബി.ജെ.പി നേതാക്കളായ പൂനം മഹാജന്‍, കിരിത് സൊമയ്യ എന്നിവര്‍ മെട്രോയിലെ ആദ്യ യാത്രക്കാരായി.
മെട്രോയ്ക്കായുള്ള എട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. നിശ്ചയിച്ചതിലും മൂന്നു വര്‍ഷം കഴിഞ്ഞാണ് ആദ്യ ഘട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്.
പുലര്‍ച്ചെ 5.30ന് ഐ.ടി കേന്ദ്രമായ വര്‍സോവയില്‍ നിന്ന് തുടങ്ങി അര്‍ധരാത്രിയില്‍ വ്യവസായ മേഖലയായ ഗാഡ്‌കോപറില്‍ അവസാനിക്കുന്ന 200ലധികം സര്‍വീസുകളാണുള്ളത്. 11.4 കിലോമീറ്ററിനിടെ 12 എലിവേറ്റഡ് സ്‌റ്റേഷനുകളുണ്ട്.
10 രൂപയാണ് മെട്രോയുടെ കുറഞ്ഞ നിരക്ക്. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് തുടങ്ങിയ ആദ്യ മെട്രോയാണ് മുംബൈയിലേത്. 4300 കോടി രൂപയാണ് ഇതിന് ചിലവായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Mumbai Metro opens for public, row erupts over ticket prices, busiest metro, political mudslinging, Versova-Andheri-Ghatkopar, etro rail authorities, Prithviraj Chavan, Reliance Metro
വെര്‍സോവയില്‍ നടന്ന ചടങ്ങില്‍ മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പച്ചക്കൊടി വീശി ആദ്യ യാത്രക്ക് തുടക്കമിട്ടു. അജിത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. റിയലന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ അനില്‍ അംബാനി, ഭാര്യ ടീന അംബാനി, ബി.ജെ.പി നേതാക്കളായ പൂനം മഹാജന്‍, കിരിത് സൊമയ്യ എന്നിവര്‍ മെട്രോയിലെ ആദ്യ യാത്രക്കാരായി.

പുലര്‍ച്ചെ 5.30ന് ഐ.ടി കേന്ദ്രമായ വര്‍സോവയില്‍ നിന്ന് തുടങ്ങി അര്‍ധരാത്രിയില്‍ വ്യവസായ മേഖലയായ ഗാഡ്‌കോപറില്‍ അവസാനിക്കുന്ന 200ലധികം സര്‍വീസുകളാണുള്ളത്. 11.4 കിലോമീറ്ററിനിടെ 12 എലിവേറ്റഡ് സ്‌റ്റേഷനുകളുണ്ട്.
10 രൂപയാണ് മെട്രോയുടെ കുറഞ്ഞ നിരക്ക്. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് തുടങ്ങിയ ആദ്യ മെട്രോയാണ് മുംബൈയിലേത്. 4300 കോടി രൂപയാണ് ഇതിന് ചിലവായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Mumbai Metro opens for public, row erupts over ticket prices, busiest metro, political mudslinging, Versova-Andheri-Ghatkopar, etro rail authorities, Prithviraj Chavan, Reliance Metro
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.