ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.06.2014) തുടര്‍ച്ചയായ അഞ്ചാംദിവസവും കുണ്ടറ എംഎല്‍എയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ല. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് എം എ ബേബി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും മത്സരിച്ച എം എ ബേബിക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കാനുള്ള തീരുമാനത്തിലാണ് ബേബി. രാജിക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതുവരെ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബേബിയുടെ തീരുമാനം.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ ബേബി ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. ഈ മാസം 21ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ ഇതിനു മുമ്പും താന്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു. തിങ്കളാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുക്കണോ എന്ന കാര്യം അന്നത്തെ മറ്റ് പരിപാടികള്‍ നോക്കിയിട്ട് പറയാമെന്നും ബേബി കൂട്ടിച്ചേര്‍ത്തു. അതേസമയം സഭയില്‍ എത്താത്തത് പ്രതിഷേധം കൊണ്ടാണോ എന്ന ചോദ്യത്തില്‍ നിന്നും ബേബി ഒഴിഞ്ഞുമാറി.

Keywords: M.A Baby, Thiruvananthapuram, Lok Sabha, Election, Kollam, Prakash Karat, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.