Follow KVARTHA on Google news Follow Us!
ad

ജൂനിയര്‍ വീരപ്പന്‍ റിമാന്‍ഡില്‍

സേലത്ത് വെച്ച് പോലീസ് പിടികൂടിയ ജൂനിയര്‍ വീരപ്പന്‍ എന്നറിയപ്പെടുന്ന ഗൗണ്ടര്‍ chennai, Police, Arrest, Custody, Karnataka, Court, attack, National,
ചെന്നൈ: (www.kvartha.com 19.06.2014) സേലത്ത് വെച്ച് പോലീസ് പിടികൂടിയ ജൂനിയര്‍ വീരപ്പന്‍ എന്നറിയപ്പെടുന്ന ഗൗണ്ടര്‍ ശരവണനെ കോടതി റിമാന്‍ഡ് ചെയ്തു.

10 വര്‍ഷം മുമ്പ് പോലീസിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന്‍ വീരപ്പന്റെ പിന്‍ഗാമിയെന്നാണ് ശരവണന്‍ ഗൗണ്ടര്‍ അവകാശപ്പെട്ടിരുന്നത്. വീരപ്പന്റെ താഴ്‌വാരമായ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ കാടുകളിലാണ് ശരവണന്‍ ഗൗണ്ടറും  ആധിപത്യം സ്ഥാപിച്ചിരുന്നത്.

തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ കാടുകളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശരവണന്‍ വിഹാരം നടത്തുകയായിരുന്നു. ശരവണനെ പിടികൂടാന്‍ കഴിഞ്ഞ ഒരാഴ്ചയിലേറെ പോലീസ് നടത്തിയ  തെരച്ചിലിനൊടുവില്‍ ബുധനാഴ്ച വൈകിട്ടാണ് ജൂനിയര്‍ വീരപ്പന്‍ പിടിയിലാകുന്നത്.

1970 കളില്‍ വീരപ്പന്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ ഉഞ്ജി കോറൈ ഗ്രാമത്തിലെ ഗോവിന്ദപാഡി ചേരിയില്‍ നിന്നാണ് ശരവണന്‍ ഗൗണ്ടറും വരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലേറെ മാനുകളും കാട്ടുപോത്തുകളും നിരവധി ഒറ്റയാന്‍മാരും ശരവണന്റെയും സംഘത്തിന്റെയും അക്രമത്തിനിരയായിട്ടുണ്ട്.

20 അനുയായികളാണ് 45 കാരനായ ശരവണന്‍ ഗൗണ്ടറിനൊപ്പമുള്ളത്.  കഴിഞ്ഞ മാസം ശരവണന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതോടെ പ്രത്യേക ദൗത്യസേന രൂപീകരിച്ച് ശരവണനു വേണ്ടി തെരച്ചിലാരംഭിക്കുകയായിരുന്നു. ചെറിയ മോഷണക്കേസുകളും അനധികൃതമായി ആയുധം കൈവച്ചതിനുമാണ് ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 മേട്ടൂര്‍ കോടതിയില്‍ ഹാജരാക്കിയ ശരവണനെ റിമാന്‍ഡ് ചെയ്തു. ആനകളെ കൊന്ന് കൊമ്പെടുത്തതിനും വനപാലകരെ ആക്രമിച്ചതിനും കര്‍ണാടകത്തിലും ഇയാള്‍ക്കെതിരെ  കേസ് നിലവിലുണ്ട്. ശരവണന്‍ പിടിയിലായതോടെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനായി കര്‍ണാടകം ശ്രമം തുടങ്ങിയിട്ടുണ്ട്.

Junior Veerappan remanded, chennai, Police, Arrest, Custody, Karnataka,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Junior Veerappan remanded, chennai, Police, Arrest, Custody, Karnataka, Court, Attack, National. 

Post a Comment