ഭൂമിയിടപാട്; ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.06.2014) പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസുകാരനുമായ ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇപ്പോള്‍ തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ടോംജോസ്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഒന്നേമുക്കാല്‍ കോടി രൂപ  വായ്പയെടുത്താണ് ഭൂമി വാങ്ങിയത്. എന്നാല്‍ വായ്പയെടുത്ത  പണം വളരെ പെട്ടെന്ന് തന്നെ തിരിച്ചടച്ചക്കുകയും ചെയ്തിരുന്നു.

വായ്പ അടച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഭൂമി വാങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു. സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് വന്‍തുക കൊടുത്ത് ഭൂമി വാങ്ങുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്.

എന്നാല്‍, ടോം ജോസ് മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മഹാരാഷ്ട്രയിലെ ഭൂമി സ്വന്തമാക്കിയത്.  സംഗതി വിവാദമായതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ടോംജോസിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.

ഭൂമി വാങ്ങാനായി ഉപയോഗിച്ച പണത്തില്‍ 40 ലക്ഷം രൂപ സ്വന്തം പണമാണെന്നും ബാക്കിയുള്ളത് ബാങ്ക് വായ്പയാണെന്നുമാണ് അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം. എന്നാല്‍, ബാങ്കില്‍ നിന്നുമെടുത്ത  വായ്പ ഒരുവര്‍ഷത്തിനകം തന്നെ തിരിച്ചടച്ചത് ദുരൂഹത ഉയര്‍ത്തിയിരുന്നു.

വായ്പ അടക്കാനുള്ള പണത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടുപേര്‍ വായ്പ നല്‍കിയതാണെന്നാണ് ടോം ജോസിന്റെ വിശദീകരണം. വിശദീകരണത്തില്‍ തൃപ്തി തോന്നാത്തതിനാലാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വായ്പ നല്‍കിയവരുടെ പാന്‍കാര്‍ഡ്, ബാങ്ക് ഇടപാട് രേഖകള്‍ എന്നിവ ഹാജാരാക്കാനും ടോംജോസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂമിയിടപാട്; ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Tome Jose, Loan, Thiruvananthapuram, Maharashtra, Land Issue, Bank, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia