ദുബൈ രാജകുമാരന്‍ ജീവിതം കൊടുക്കുന്നത് അഭയാര്‍ത്ഥി പെണ്‍കുട്ടിക്കെന്ന് റിപ്പോര്‍ട്ട്

 


ദുബൈ: (www.kvartha.com 19.06.2014) ദുബൈ രാജകുമാരന്‍ ജീവിതം കൊടുക്കുന്നത് പാവപ്പെട്ട അഭയാര്‍ത്ഥി പെണ്‍കുട്ടിക്കെന്ന് റിപ്പോര്‍ട്ട്.

ദുബായ് രാജകുമാരന്‍ ഹമ്ദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമാണ് പലസ്തീനിയന്‍ അഭയാര്‍ത്ഥിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജകുമാരന്റെ വധു പലസ്തീനിയന്‍ അഭയാര്‍ത്ഥിയായ കലില സെയ്ദ് എന്ന 23 കാരിയാണെന്നാണ് വേള്‍ഡ് ന്യൂസ് ഡെയ്‌ലി വാര്‍ത്ത നല്‍കിയിട്ടുള്ളത്. എന്നാല്‍ ദുബൈ രാജകുടുംബം ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇരുവരുടെയും വിവാഹ നിശ്ചയം ജൂണ്‍ 19ന് വ്യാഴാഴ്ച നടന്നതായി രാജകുമാരന്‍ തന്നെ വെളിപ്പെടുത്തിയതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഹമ്ദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം മൂന്ന് മാസം മുമ്പ് കലിലയെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യത്യസ്ത ജീവിത രീതി പുലര്‍ത്തുന്ന രാജകുമാരന്‍ വധുവിനെ തിരഞ്ഞെടുത്തതും വ്യത്യസ്തമായത് ഇതിനകം തന്നെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

ബന്ധു കൂടിയായ ഒരു പെണ്‍കുട്ടിയുമായി രാജകുമാരന്റെ വിവാഹം മുമ്പ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഈ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. അഭയാര്‍ത്ഥിയായ പെണ്‍കുട്ടിയെ ജീവിത സഖിയാക്കുന്ന കാര്യം രാജകുമാരന്റെ പിതാവും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് ഇരുവരുടെയും ബന്ധത്തെ അംഗീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2006ലെ ഏഷ്യന്‍ ഗെയിംസില്‍ കുതിരപ്പന്തയത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ് ഹമ്ദാന്‍.


ദുബൈ രാജകുമാരന്‍ ജീവിതം കൊടുക്കുന്നത് അഭയാര്‍ത്ഥി പെണ്‍കുട്ടിക്കെന്ന് റിപ്പോര്‍ട്ട്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട കാതില്‍ കമ്മലിട്ട സുനി കാസര്‍കോട്ട് അറസ്റ്റില്‍
Keywords:  Dubai, Gulf, Prince, Palestine, Media, Marriage, Youth, Crown Prince to Marry Former Street Girl.

Advertisement:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia