SWISS-TOWER 24/07/2023

കുട്ടികളെ കൊണ്ടുവന്ന സംഭവം: മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍

 


തിരുവനന്തപുരം: (www.kvartha.com 04.06.2014) ഉത്തരേന്ത്യയില്‍ നിന്നും നൂറുകണക്കിന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇത്തരം  വിലയിരുത്തല്‍ നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കുട്ടികളെ കൊണ്ടുവന്ന അനാഥാലയങ്ങള്‍ക്ക് മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും യോഗം വിലയിരുത്തി. മന്ത്രിസഭയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12 മണിയോടെ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇത്തരം വിലയിരുത്തല്‍ നടത്തിയത്. കുട്ടികളെ കൊണ്ടുവന്നതിലുള്ള നടപടിക്രമങ്ങളില്‍ അനാഥാലയങ്ങള്‍ക്ക് വീഴ്ച പറ്റിയതാണ് പ്രശ്‌നം  വിവാദമാകാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷ്യം മാത്രമല്ല മാര്‍ഗവും നല്ലതാകണമെന്നു പറഞ്ഞ  മുഖ്യമന്ത്രി  അനാഥാലയങ്ങളുടെ നടത്തിപ്പില്‍ വ്യക്തതയും സുതാര്യതയും ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അതില്‍ പോരായ്മകള്‍ ഉണ്ടെന്നു തോന്നിയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. പാലക്കാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുത്തതെന്നും   യോഗം വിലയിരുത്തി.

അതേസമയം കുട്ടികളെ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരേന്ത്യയിലേക്ക് തിരിച്ചയക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കുട്ടികളെ കൊണ്ടുവന്ന സംഭവം: മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചന്തേരയില്‍ കണ്ടെത്തിയ ബോംബ് ചെറുവത്തൂര്‍ വീരമലകുന്നില്‍ പൊട്ടിച്ചു

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Ramesh Chennithala, P.K Kunjalikutty, Children, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia