ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയയ്ക്ക് വഴങ്ങിയില്ല; യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 11.06.2014) ജോത്സ്യന്റെ വാക്കുകേട്ട് സിസേറിയന്‍ നടത്താന്‍ കൂട്ടാക്കാതിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. കാസര്‍കോട് നഗര പരിസരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്. മക്കളില്ലാതിരുന്ന ദമ്പതിമാര്‍ക്ക് ജോത്സ്യനെ കണ്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാകാനുള്ള സൗഭാഗ്യം ലഭിച്ചതെന്ന് പറയുന്നു.

അതുകൊണ്ടുതന്നെ പ്രസവത്തിന് മുമ്പും ജോത്സ്യനെ കാണാന്‍ ഇവര്‍ ചെന്നിരുന്നു. ഒരു കാരണവശാലും സിസേറിയന്‍ പാടില്ലെന്നും അത് അമ്മയ്ക്കും കുഞ്ഞിനും ദോഷമുണ്ടാക്കുമെന്നുമായിരുന്നു ജോത്സ്യന്‍ പ്രവചിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഗൈനക്കോളജിസ്റ്റ് പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ചിലതകരാറുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അടിയന്തിരമായി സിസേറിയന്‍ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ജോത്സ്യന്റെ കല്‍പനയുള്ളതിനാല്‍ യുവതിയും ഭര്‍ത്താവും വീട്ടുകാരും ഒരുതരത്തിലും സിസേറിയന് വഴങ്ങിയില്ല. അധികം വൈകിയാല്‍ കുഞ്ഞിന് അപകടമുണ്ടാകുമെന്ന് ഗൈനക്കോളജിസ്റ്റ് അറിയിച്ചിട്ടുപോലും ഇവര്‍ ജോത്സ്യന്റെ വാക്കില്‍പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ തുടര്‍ച്ചയായി ജോത്സ്യനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഒരു തരത്തിലും സിസേറിയന് വഴങ്ങേണ്ടെന്നായിരുന്നു ജോത്സ്യന്‍ വീണ്ടും അറിയിച്ചത്.

ഇതിനിടയില്‍ യുവതിയുടെ വയറ്റില്‍വെച്ചുതന്നെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി തുടര്‍ന്നുള്ള പരിശോധനയില്‍ തെളിഞ്ഞതോടെ അമ്മയുടെ ജീവന്‍പോലും അപകടത്തിലാകുമെന്ന് ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയതോടെ ഏറെവൈകി ഇവര്‍ സിസേറിയനുള്ള സമ്മത പത്രത്തില്‍ ഒപ്പിടാന്‍ തയാറാവുകയായിരുന്നു.

കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ശസ്ത്രക്രിയ അല്‍പം വൈകിയിരുന്നെങ്കില്‍ അമ്മയുടെ ജീവനും നഷ്ടപ്പെടുമായിരുന്നുവെന്ന് ഗൈനക്കോളജിസ്റ്റ് ബന്ധുക്കളോട് വെളിപ്പെടുത്തി. അതീവ സങ്കീര്‍ണമായ സ്ഥിതിഗതികള്‍ ഗര്‍ഭിണിയേയും ബന്ധുക്കളേയും ബോധ്യപ്പെടുത്തുന്നതില്‍ ഡോക്ടര്‍ക്കും പാളിച്ച പറ്റി.

യുവതി ഗര്‍ഭിണിയായത് ജോത്സ്യന്‍ പറഞ്ഞ പരിഹാര കര്‍മങ്ങള്‍ ചെയ്തതിനാലാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളാന്‍ കഴിഞ്ഞില്ലെന്നുമാണ് ബന്ധുക്കള്‍ സംഭവത്തിന് ശേഷം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയാല്‍ അമ്മയ്ക്കും കുട്ടിക്കും കുഴപ്പമുണ്ടാകുമെന്നായിരുന്നു ജോത്സ്യന്‍ പ്രവചിച്ചതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്ടെ ദമ്പതികള്‍ക്കാണ് ആറ്റുനോറ്റുകിട്ടിയ കുഞ്ഞിനെ ജോത്സ്യന്റെ കര്‍ശനമായ ഉപദേശത്തെതുടര്‍ന്ന് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയയ്ക്ക് വഴങ്ങിയില്ല; യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

Also Read: 
അമിത വോള്‍ട്ടേജില്‍ ടി.വി. പൊട്ടിത്തെറിച്ചു, കിടപ്പിലായിരുന്ന വൃക്ക രോഗി പൊള്ളലേറ്റു മരിച്ചു
Keywords : Kasaragod, Hospital, Baby, Dies, Obituary, Kerala, Operation, Jolsiyan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia