റെയില്‍വേ നിരക്ക് കൂട്ടിയതിനുപിന്നാലെ പാചക വാതകത്തിനും വിലകൂട്ടുന്നു
Jun 21, 2014, 11:21 IST
ന്യൂഡല്‍ഹി: (www.kvartha.com 21.06.2014) റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എല്ലാ മാസവും 10 രൂപ വര്‍ധിപ്പിക്കാനാണ് തീരുമനം. ഇതുവഴി 7,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.
സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഈവര്‍ഷം 1.40 ലക്ഷം രൂപയിലെത്തുമെന്നാണ് റിപോര്‍ട്ട്. ഈ ബാധ്യതകൂടി കണക്കിലെടുത്താണ് പാചക വാതകത്തിന് ഘട്ടംഘട്ടമായി വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒറ്റയടിക്ക് പാചക വാതകത്തിന് വില കൂട്ടുന്നത് വന്‍ പ്രതിഷേധത്തിന് കാരണമാകുമെന്ന് മുന്നില്‍ കണ്ടുകൊണ്ടാണ് മുമ്പ് ഡീസലിന് മാസം 50 പൈസ വീതം കൂട്ടുന്ന രീതിയിലേക്ക് പാചക വാതകത്തേയും ഉള്‍പെടുത്തുന്നത്.
ഇറാഖില്‍ ഉണ്ടായിട്ടുള്ള ആഭ്യന്തര കലാപം മൂലം ഇന്ധനവില ഉയരുമെന്നും ഇതിന്റെ ഭാഗമായി വന്‍ ബാധ്യത സര്‍ക്കാറിനുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. രാജ്യത്തെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയുള്ള കാലം നല്ല നാളുകളായിരിക്കുമെന്ന് പറഞ്ഞ മോഡിയുടെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ജനത്തെ നടുവൊടിച്ചുകൊണ്ടുള്ള വന്‍ ബാധ്യത സാധാരണക്കാര്‍ക്കുമേല്‍ കെട്ടിവെച്ചുകൊണ്ടിരിക്കുന്നത്. റെയില്‍വേ ചരക്കുകൂലി കൂട്ടിയതുമൂലം വന്‍ വിലക്കയറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുമ്പോഴാണ് ആവശ്യംവേണ്ടുന്ന പാചക വാതകത്തിനും കുത്തനെ വിലവര്‍ധിപ്പിക്കുന്നത്.
പ്രെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ വിലവര്‍ധനവ് സംബന്ധിച്ചുള്ള ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇത് അതേപടി അംഗീകരിക്കാനാണ് സാധ്യത.
SUMMARY: After raising the railway fares, the Union Government is reportedly getting ready to give the public another shocker _ hike in LPG price.
The Centre wants to raise the price by Rs 10 per cylinder a month and the move is estimated to collect Rs 7000 crore. Reports say the amount the Centre spends under the fuel subsidy may cross Rs 1.40 lakh crore by this year-end. Further, the rise in fuel price
Keywords: LPG price hike, Gas, Railway, Railway Fares, Government, Modi Government, Central Government.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പൂര്‍ണ നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
Also Read:
പൂര്‍ണ നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
SUMMARY: After raising the railway fares, the Union Government is reportedly getting ready to give the public another shocker _ hike in LPG price.
The Centre wants to raise the price by Rs 10 per cylinder a month and the move is estimated to collect Rs 7000 crore. Reports say the amount the Centre spends under the fuel subsidy may cross Rs 1.40 lakh crore by this year-end. Further, the rise in fuel price
Keywords: LPG price hike, Gas, Railway, Railway Fares, Government, Modi Government, Central Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.